അധോലോകത്തെ വിറപ്പിക്കാന്‍ രാജു ഭായിയായി ഇന്ദ്രന്‍സ്! മയനായി ചെമ്പന്‍ വിനോദ്, ഡാകിനി കിടിലനായിരിക്കും
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സോനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെമ്പന്‍ വിനോദ് നായകനായി അഭിനയിക്കുമ്പോള്‍ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ സരസ ബാലുശേരി, ശ്രീലത ശ്രീധരന്‍, പോളി വില്‍സണ്‍, സേതുലക്ഷ്മി, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലോപ്പസ്, സുരാജ് വെഞ്ഞാറമൂട തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ചിത്രത്തില്‍ അധോലോക നായകനായിട്ടാണ് ചെമ്പന്‍ വിനോദ് അഭിനയിക്കുന്നത്. താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ രാജു ഭായി ആയി ഇന്ദ്രന്‍സിന്റെ ഫസ്റ്റ് ലുക്ക് കൂടി എത്തിയിരിക്കുകയാണ്. ഇത്രയും കാലത്തിനിടയില്‍ ഇന്ദ്രന്‍സിന്റെ ആരും കാണാത്ത ലുക്കിലുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണട വെച്ച് നീളന്‍ മീശയും തടിയനായൊരു മനുഷ്യനാണ് രാജു ഭായ്. കൈയില്‍ തോക്ക് ചൂണ്ടി പിടിച്ച രാജു ഭായിയ്ക്ക് വലിയ കൈയടിയാണ് കിട്ടുന്നത്.


Click it and Unblock the Notifications











