ഹരിശങ്കറിന്റെ ആലാപനത്തില്‍ ഡാകിനിയിലെ മനോഹര ഗാനം പുറത്ത്! എന്‍ മിഴിപ്പൂവില്‍ പാട്ട് കാണാം
ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഡാകിനി. അധോലോക നായകനെ നേരിടാന്‍ എത്തുന്ന നാലു സ്ത്രീകളുടെ രസകരമായ കഥയാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ കയറി കൂടിയ സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
ഇവര്‍ക്കൊപ്പം സേതുലക്ഷ്മിയും പോളി വില്‍സണും എത്തുന്നുണ്ട്. ഒക്ടോബര്‍ 18നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഡാകിനിയിലെ ഒരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. രാഹുല്‍രാജ് സംഗീതമൊരുക്കിയ ചിത്രത്തിലെ എന്‍ മിഴി പൂവില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഹരിശങ്കര്‍ കെഎസും അമൃത ജയകുമാറും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അലന്‍സിയറും പോളി വില്‍സണും ആണ് ഗാനരംഗത്തില്‍ തിളങ്ങിയിരിക്കുന്നത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡാകിനിയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. അമ്മമാര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മായന്‍ എന്ന അധോലോക നേതാവിന്റെ വേഷത്തില്‍ ചെമ്പന്‍ വിനോദാണ് എത്തുന്നത്.
ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അലന്‍സിയാര്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും ഉര്‍വശി തിയേറ്ററിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലക്‌സ് പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് അപ്പു ഭട്ടതിരി എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. ഫ്രൈഡേ ഫിലിംസാണ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കുന്നത്.


Click it and Unblock the Notifications











