നമ്മളൊക്കെ പ്രേമിക്കുമ്പോൾ വാസ്സാപ്പി ഇണ്ടാരുന്നേൽ!! മായനെ വീഴ്ത്താൻ അമ്മച്ചിമാർ റെഡി....
ഒറ്റ മുറി വെളിച്ചത്തിനു ശേഷം രാഹുൽ റജി നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാകിനി. തികച്ചും കോമഡി പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. അധോലോക നായകനെ നേരിടാൻ എത്തുന്ന നാലു സ്ത്രീകളുടെ രസകരമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറി കൂടിയ സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇവർക്കൊപ്പം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് പോളി വിത്സനും സോതു ലക്ഷ്മിയും കൂടിയെത്തുന്നുണ്ട് . ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഈ അമ്മമാരെ കൂടാതെ ചിത്രത്തിൽ വൻ താരനിര തന്നെ അണി നിരക്കുന്നുണ്ട്. മായൻ എന്ന അധോലോക നേതാവിന്റെ വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദാണ്. ഇന്ദ്രൻസ്, അജു വർഗീസ്, അലൻസിയാർ, സൈജു കുറിപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെയിലറൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഈ നാല് അമ്മമാർ വെറുതെയാകില്ല എത്തുന്നതെന്ന്. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെ സിനിമയ്ക്കായുള്ള കട്ട വെയിറ്റിങ്ങഇലാണ് പ്രേക്ഷകർ.
ഛായാഗ്രഹണം : അലക്സ് പുളിക്കൽ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുൽ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സഹസംവിധാനം: നിതിൻ മൈക്കിൾ , ചമയം : റോനെക്സ് സേവ്യർ , നിർമാണ നിർവഹണം : എസ് മുരുഗൻ .യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷും ഉർവശി തിയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.


Click it and Unblock the Notifications











