»   » മനസ്സിലുണ്ടായിരുന്നത് കാലാപാനിയെ വെല്ലുന്ന ചിത്രം

മനസ്സിലുണ്ടായിരുന്നത് കാലാപാനിയെ വെല്ലുന്ന ചിത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/damodaran-full-script-iv-sasi-2-aid0032.html">Next »</a></li></ul>
T Damodaran
അക്ഷരങ്ങള്‍ കൊണ്ട് ആവനാഴി നിറച്ച മലയാളത്തിന്റെ ഹിറ്റ്‌മേക്കര്‍ ടി ദാമോദരന്‍ മാസ്റ്റര്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത് ചില സ്വപ്‌ന പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ

പ്രിയദര്‍ശനു വേണ്ടി കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയുടെ എഴുത്തുകുത്തുകളിലായിരുന്നു അദ്ദേഹം, ഇതിനായി ഒരു മാസം തിരുവനന്തപുരത്ത് താമസിച്ച് പ്രിയനുമായി ചര്‍ച്ച നടത്തി തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരനയ്ക്കായുള്ള ഗവേഷങ്ങളും ആരംഭിച്ചിരുന്നു.

1996ല്‍ പ്രിയദര്‍നുമായി ചേര്‍ന്നൊരുക്കിയ കാലാപാനിയ്ക്ക് ശേഷം അതിലും വലിയ ക്യാന്‍വ്യാസില്‍ ഒരുക്കാനായിരുന്നു പദ്ധതിയിട്ടത്. വന്‍ ബജറ്റില്‍ നിര്‍മിച്ച കാലാപാനി സ്വാതന്ത്ര്യസമരം പശ്ചാത്തലമാക്കി മലയാളത്തില്‍ നിര്‍മിച്ച സിനിമകളില്‍ ഏറെ ശ്രദ്ധേയമാണ്.

സമകാലീന രാഷ്ട്രീയം പ്രമേയമാക്കി സിനിമയും അദ്ദേത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഇക്കാര്യം തിരക്കഥാകൃത്ത് ടിഎ റസാഖുമായി അദ്ദേഹം പങ്കുവച്ചിരുന്നു.

സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞദിവസം ദില്ലിയിലുള്ള കെ രാഘവന്‍ എംപിയുമായി ബന്ധപ്പെടുകയും ശനിയാഴ്ച വന്നുകാണാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
അടുത്ത പേജില്‍
പൂര്‍ത്തിയായ തിരക്കഥയില്‍ മമ്മൂട്ടിയോ ലാലോ!!

<ul id="pagination-digg"><li class="next"><a href="/news/damodaran-full-script-iv-sasi-2-aid0032.html">Next »</a></li></ul>
English summary
Noted scriptwriter T Damodaran, who gave Malayalam film industry some of its biggest hits, died following a massive heart attack here on Wednesday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam