പൂര്‍ത്തിയായ തിരക്കഥയില്‍ മമ്മൂട്ടിയോ ലാലോ!!

ദാമോദരന്‍ മാഷിന്റെ തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ സിനിമയാക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത് ഐവി ശശിയ്ക്ക തന്നെയായിരുന്നു.ഇവര്‍ക്കൊപ്പം മമ്മൂട്ടിയും ചേര്‍ന്നുള്ള സിനിമകള്‍ മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റുകളാണ്.
പൂര്‍ത്തിയായ തിരക്കഥയില്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ മുഖ്യകഥാപാത്രമാക്കി സിനിമ ചെയ്യണമെന്നായിരുന്നു തന്റെയും മാഷിന്റെയും ആഗ്രഹം. ഈ ചിത്രം നിര്‍മിയ്ക്കാന്‍ ഒരു നിര്‍മാതാവും തയാറായിരുന്നു. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് പ്രൊജക്ട് നീണ്ടുപോയി.
അടുത്ത വര്‍ഷത്തിനുള്ളില്‍ പ്രൊജക്ട് പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. ദാമോദരന്‍ മാഷോടുള്ള ആദരവും കടപ്പാടും അദ്ദേഹത്തിന്റെ തിരക്കഥയിലുള്ള ഈ സിനിമയിലൂടെത്തന്നെ നിറവേറ്റണമെന്നും ഐവി ശശി പറയുന്നു.
ഇതിന് പുറമെ ഐവി ശശിയുമായി തന്നെ ചേര്‍ന്ന് ജയന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അങ്ങാടിയുടെ രണ്ടാംഭാഗം ചെയ്യുന്നതിനുള്ള ജോലികളും ദാമോദരന്‍ മാഷ് പൂര്‍ത്തിയാക്കി വരികയായിരുന്നു. ഇതിനായി ചെന്നൈയില്‍ പോയി ഐവി ശശിയുമായി പല തവണ അദ്ദേഹം ചര്‍ച്ചകളും നടത്തി. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണദേവത അദ്ദേഹത്തെ തേടിയെത്തിയത്.
ആദ്യപേജില്‍
മനസ്സില്‍ കാലാപാനിയെ വെല്ലുന്ന ചിത്രം


Click it and Unblock the Notifications