For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമയാണ് അവസരം തന്നത്, ഇങ്ങനെ ഒരു സജഷന്‍ തന്നത് അനുവാണ്, നടിയെ കുറിച്ച് ബിജു

  |

  നടിയായും അവതാരകയായുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയ താരം വിവാഹ ശേഷം ബിസിനസ് രംഗത്താണ് സജീവമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന സിനിമയിലൂടെ പൂര്‍ണിമ അഭിനയരംഗത്തേക്ക്‌ തിരിച്ചെത്തി. നടിയുടെയും കുടുംബത്തിന്‌റെയും എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പൂര്‍ണിമയ്ക്ക് പുറമെ ഭര്‍ത്താവ് ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാണ്. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുളളത്‌

  poornima-biju

  നിവിന്‍ പോളി നായകനായ തുറമുഖമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ എറ്റവും പുതിയ ചിത്രം. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് നടി എത്തുന്നത്. അതേസമയം പൂര്‍ണിമ ഇന്ദ്രജിത്തിനെ കുറിച്ച് ഡാന്‍സ് കൊറിയോഗ്രാഫര്‍ ബിജു സേവ്യര്‍ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു സംസാരിച്ചത്. പൂര്‍ണിമ മോഹന്‍ എന്ന അനുവാണ് തന്നെ ഈ മേഖലയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതെന്ന് പറയുകയാണ് ബിജു.

  ജയറാമുമായി അകന്നതിന്റെ കാരണം, നടനെ കുറിച്ച് മനസുതുറന്ന് രാജസേനന്‍

  ആദ്യമായി താന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് പൂര്‍ണിമ ഇന്ദ്രജിത്തിന് വേണ്ടിയാണ്. നായികമാര്‍ ശിഷ്യര്‍ ആയതിനെ കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് ആദ്യമായി കൊറിയോഗ്രാഫി ചെയ്യുന്നത് പൂര്‍ണിമയ്ക്കാണെന്ന് ബിജു പറഞ്ഞത്. പൂര്‍ണിമയും ഞാനും ഒരുമിച്ച് വളര്‍ന്നതാണ്. ശരിക്കും അനുവാണ് എനിക്ക് ഇങ്ങനെ ഒരു സജഷന്‍ തന്നത്. അവസരം തന്നതും പൂര്‍ണിമയാണ്. അനുവിന് വന്ന ഷോസൊക്കെ നമുക്ക് കൊറിയോഗ്രാഫി ചെയ്യാം എന്ന് പറഞ്ഞതും ചെയ്യിപ്പിച്ചതും ഒകെ പൂര്‍ണിമ ഇന്ദ്രജിത്ത് എന്ന അനുവാണ്, ബിജു പറഞ്ഞു.

  താന്‍ പഠിപ്പിച്ച കുട്ടിയാണ് സുജ കാര്‍ത്തിക എന്നും ബിജു പറയുന്നു. പിന്നെ വന്ന ആളുകള്‍ സരയൂ, മീര, പാര്‍വ്വതി നമ്പ്യാര്‍, ദേവി ചന്ദന എന്നിവരാണ്. ഇവരൊക്കെയുമായി നല്ല ബന്ധം ഉണ്ട്. രമ്യയുടെ വര്‍ക്കുകള്‍ ഒകെയും എനിക്ക് തന്നിട്ടുണ്ട്. ശ്വേത മേനോനുമായി വലിയ ബന്ധമാണുളളത്. ആശ ശരത്തുമായി ഉളളത് സുദീര്‍ഘമായ ബന്ധമാണ് എന്നും അഭിമുഖത്തില്‍ ബിജു സേവ്യര്‍ പറഞ്ഞു. അഭിമുഖത്തില്‍ അമ്മയ്‌ക്കൊപ്പം ആണ് ബിജു സേവ്യര്‍ എത്തിയത്. ഇരുവരും ഒരുമിച്ചുളള റീല്‍സ് വീഡിയോകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

  അറുപത് വയസിന് ശേഷമാണ് ബിജുവിന്‌റെ അമ്മ ആര്‍എല്‍വി ശ്യാമള അഭിനയ രംഗത്ത് എത്തിയത്. സുഹാസിനി മണിരത്‌നത്തിനൊപ്പമുളള പരസ്യ ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അനുസിത്താരയ്‌ക്കൊപ്പമുളള ബിജുവിന്‌റെ അമ്മയുടെ ഡാന്‍സ് റീലും അടുത്തിടെ തരംഗമായി. കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലെ ഹരിചന്ദന മലരിലെ എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ആയിരുന്നു അമ്മയും അനുസിത്താരയും നൃത്തം ചെയ്തത്. ഇരുപത്തഞ്ചോളം പരസ്യ ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട് ബിജു സേവ്യറുടെ അമ്മ. കൂടാതെ കുഞ്ഞെല്‍ദോ, വാലാട്ടി, തുടങ്ങിയ സിനിമകളിലും വെബ് സീരീസിലും അഭിനയിച്ചു.

  അതേസമയം അരവിന്ദന്‍ അതിഥികള്‍ എന്ന ചിത്രത്തിന് ബിജു ധ്വനി തരംഗ് ആണ് നൃത്ത സംവിധാനം നിര്‍വ്വഹിച്ചത്. 2019ല്‍ മികച്ച കൊറിയോഗ്രാഫിക്കുളള സംസ്ഥാന പുരസ്‌കാരം അരവിന്ദന്‌റെ അതിഥികള്‍ സിനിമയ്ക്ക് ലഭിച്ചപ്പോള്‍ ചിത്രത്തില്‍ ടൈറ്റില്‍ കാര്‍ഡ് വെക്കാത്തതുകൊണ്ട് ബിജുവിന് പുരസ്‌കാരം ലഭിച്ചില്ല. അന്ന് ഒരു പാട്ട് സീന്‍ മാത്രം കൊറിയോഗ്രാഫി ചെയ്ത പ്രസന്ന മാസ്റ്റര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് മികച്ച കൊറിയോഗ്രാഫിക്കുളള പുരസ്‌കാരം തനിക്കും അര്‍ഹതപ്പെട്ടതാണെന്ന് പറഞ്ഞ് ബിജു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

  Recommended Video

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വി, രസകരമായ ട്രോളിന് കമന്റുകളുമായി ആരാധകര്‍

  Read more about: poornima indrajith
  English summary
  dance choregrapher biju dhwani tarang's words about poonima indrajith goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X