ഭീരുക്കളെ നിങ്ങൾ എന്ത് നേടി!! ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ക്കെതിരെ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകുലിച്ചും എതിർത്തും പൊതുജനങ്ങൾക്കൊപ്പം സെലിബ്രിറ്റിസും രംഗത്തെത്തിയിരുന്നു
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും കാത്തി പടരുകയാണ്. സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു ശേഷം ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങൾക്കാണ് കേരള സക്ഷിയായത്. ബഹളങ്ങൾക്കും അക്രമങ്ങൾക്കും ചെറിയൊരു ശാന്തി വന്നതിനു ശേഷം വീണ്ടും കേരളം ഒരു കുരുതി കളമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു വരുന്നത്.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകുലിച്ചും എതിർത്തും പൊതുജനങ്ങൾക്കൊപ്പം സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി വന്നതിനു തെട്ടു പിന്നാലെ തങ്ങളുടെ നിലപാട് വ്യക്തമാക്കി താരങ്ങൾ രംഗത്തെത്തിയത്. ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിനെതിരെ നൃത്ത സംവിധായകൻ പ്രസന്ന സുജിത് രംഗത്ത്. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് പ്രസന്ന തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല സന്ദർശനത്തിനു ശേഷമായിരുന്നു പ്രതികരണം.

സന്തോഷവാൻ
1/1/19 നായിരുന്നു സിനിമ കൊറിയോഗ്രാഫർ പ്രസന്ന സുജിത് ശബരിമല ദർശനത്തിനെത്തിയത്. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പമായിരുന്നു ഇദ്ദേഹവും ശബരിമലയിൽ എത്തിയത്. തൊട്ടടുത്ത ദിവസമായ 2/1/19 ലുളള ഗണപതി ഹോമത്തിൽ പങ്കെടുത്തിരുന്നു. മേൽ ശാന്തിയെ കണ്ടതിനു ശേഷം അമ്മയേയും അമ്മായിമാരേയും കൂട്ടി മലയിറങ്ങി. തഴേയ്ക്ക് ഇറങ്ങി വരുന്തോറും അയ്യപ്പനെ ഒരു നോക്ക് കാണാനായി മലകയറി വരുന്ന ആയിരക്കണക്കിന് ഭക്തരേയും കുട്ടികളേയും വൃദ്ധരേയും അംഗപരിമിതരേയും കണ്ടു. പ്രസന്ന മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു

ഭീരുക്കളെ ഓർത്ത് ലജ്ജ തോന്നുന്നു
കുറച്ചു സമയത്തിനു ശേഷമായിരുന്നു ആ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടത്. രണ്ട് ഭീരുക്കൾ അമ്പലത്തിൽ പ്രവേശിച്ചുവെന്നു. ഇതോടു കൂടി അവരുടെ ഈഗോ ശമിച്ചുവെന്ന വാർത്ത കേട്ടു. ആ ഭീരുക്കളെ ഓർത്തു ലജ്ജ തോന്നുവെന്നും പ്രസന്ന മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു. ഏതോ നലിയവരുടെ ഈഗോയാണ് ഇതിലൂടെ തൃപ്തിപ്പെട്ടതെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമലയ്ക്ക് കറുത്ത ദിനം
ഇവരുടെ ഈഗോ കാരണം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 30,000 ഓളം ഭക്തരാണ് മൂന്ന് മണിക്കൂറിവേറെ കാത്ത് നിന്നത്. ശബരിമലയ്ക്ക് ഇത് കറുത്ത ദിനമാണ് . ഭീരുക്കളെ ഇതുകൊണ്ട് നിങ്ങൾ എന്ത് നേടിയെന്നും പ്രസന്ന മാസ്റ്റർ ചോദിക്കുന്നുണ്ട്. ഒരു ഹിന്ദുവെന്ന നിലയിൽ നിങ്ങൾ മുറിവേൽപ്പിച്ചത് ഓരോ അയ്യപ്പ ഭക്തന്റെ വിശ്വാ,സമാണെന്നു പറഞ്ഞു കൊണ്ടാണ് പ്രസന്ന മാസ്റ്റർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് താരങ്ങൾ
സ്ത്രീ പ്രവേശനം സാധ്യമാക്കികൊണ്ടുളള സുപ്രീംകോടതി വിധി വന്നതിനു തെട്ടു പിന്നാലെ തന്നെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഭൂരിഭാഗം പേരും ശ്രീപ്രവേശനത്തെ എതിർക്കുന്നവരായിരുന്നു.കോടി വഇദിയെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കതുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇവരുടെ പ്രതികരണം. ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടാനുള്ളതാണ് ഇവരുടെ നിലപാട്. വനിത താരങ്ങളായിരുന്നു കൂടുതലും വനിത പ്രവേശനത്തിനെതിരെ രംഗത്തത്തിയത്.


Click it and Unblock the Notifications











