വിശ്വാസം കാത്ത് സൂക്ഷിച്ച് അജിത്ത്!! ഷൂട്ടിനിടെ മരിച്ച ഡാന്‍സറിന്റെ കുടുംബത്തിന് തലയുടെ സഹായം
പൂനെയിൽ വെച്ച് നടന്ന ഡാൻസ് ചിത്രീകരത്തിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും തല ഹീറോ തന്നെയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമയ വിശ്വാസത്തിന്റെ സെറ്റിൽ വെച്ച് മരണമടഞ്ഞ നർത്തകന്റെ കുടുംബത്തിന് സഹായവും അജിതം രംഗത്തെത്തിയിരിക്കുകയാണ്. മർത്തകൻ ഓവിയം ശരവണനാണ് വിശ്വാസം സെറ്റിൽവെച്ച് മരണമടഞ്ഞത്.

പൂനെയിൽ വെച്ച് നടന്ന ഡാൻസ് ചിത്രീകരത്തിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ അജിത് ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെയുളള എല്ലാം കാര്യങ്ങൾക്കും തല മുനൻപന്തിയില്‍ തന്നെ നിന്നിരുന്നു. പൂനെയിൽ നിന്ന് പ്രത്യേക വിമാനത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്. കൂടാതെ ശരവണന്റെ കുടുംബത്തിന് എട്ട് ലക്ഷം രൂപയും അദ്ദേഹം നലകി.
ശിവ- അജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് വിശ്വാസം. വീരം, വേതാളം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നയൻതാരയാണ് അജിത്തിന്റെ നായികയായി എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരജോഡിയാണ് നയൻസും- അജിത്തും. അതിനൽ തന്നെ ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications