പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത മല്ലിക സുകുമാരന്‍? ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍

മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തിയത്. ഭാവിയില്‍ മക്കള്‍ സിനിമയിലേക്കെത്തുമെന്ന് സുകുമാരന്‍ പ്രവചിച്ചിരുന്നു. മക്കളുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂനില്‍ക്കുന്ന കാലമുണ്ടാവുമെന്ന പ്രവചനം അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്നും അതിന് ശേഷം മാത്രമേ മക്കളെ സിനിമയിലേക്ക് വിടാവുള്ളൂയെന്നുമായിരുന്നു സുകുമാരന്‍ പറഞ്ഞത്. ഇരുവരും അക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. അഭിനയം, നിര്‍മ്മാണം, ആലാപനം, സംവിധാനം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. തനിക്കും സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്നും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാക്കുമെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്.

താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമുള്ളയാളായ ഡാന്‍സര്‍ തമ്പിയും സുകുമാരനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം വാചാലനായിരുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇവരെക്കുറിച്ച് പറഞ്ഞത്. പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. പൃഥ്വിരാജിന്റെ അമ്മയും പൃഥ്വിരാജുമൊക്കെ ആന്റണി പെരുമ്പാവൂരിന്റെ കൂട്ടത്തിലാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് തുടങ്ങിയത് ഞാനാണ്. അപ്പോഴാണ് ആന്റണി അതില്‍ കൂടിയത്. അതൊക്കെ തട്ടി വേറെ പിള്ളേരെ കൊണ്ടുവരികയായിരുന്നു. അതൊക്കെ വലിയ കഥയാണെന്നും തമ്പി പറയുന്നു.

Prithviraj

സുകുമാരന്‍ ചേട്ടനുമായി പണ്ടേയുള്ള ബന്ധമാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇവരാണല്ലോയെന്നായിരുന്നു മക്കളെ കണ്ട് പറഞ്ഞത്. മക്കളുടെ വിശേഷങ്ങളെല്ലാം പറയാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപിയെപ്പോലെ പൃഥ്വിരാജിനും വേണ്ടി ഫാന്‍സുണ്ടാക്കണമെന്ന് പറഞ്ഞ് മല്ലിക ചേച്ചി പൈസ തന്നിരുന്നു. അവരോട് എനിക്ക് ഇഷ്ടക്കൂടുതലുള്ളോണ്ടാണ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയതെന്ന് പറഞ്ഞിരുന്നു. സുകുമാരന്‍ ചേട്ടനെ വിചാരിച്ചെങ്കിലും ഇത് ചെയ്യണമെന്നായിരുന്നു ചേച്ചി പറഞ്ഞത്.

ഒറ്റൊരു പ്രാവശ്യമേയുള്ളൂവെന്ന് പറഞ്ഞായിരുന്നു ഇതേറ്റെടുക്കുന്നത്. ബാബ സ്റ്റുഡിയോയില്‍ നിന്നായിരുന്നു ഫോട്ടോയെല്ലാം ചെയ്തിരുന്നത്. നന്ദനത്തിന്റെ സമയത്തായിരുന്നു. കേരളത്തിനിതാ രണ്ട് സൂപ്പര്‍സ്റ്റാര്‍ കൂടിയെന്ന് പറഞ്ഞായിരുന്നു അന്ന് എല്ലാം ചെയ്തത്. ഇവരുടെ സിനിമകള്‍ വിജയിച്ചാല്‍ രണ്ടാളുടേയും സിനിമ തരുമെന്ന് പറഞ്ഞിരുന്നു. എന്റെ ഏത് ചടങ്ങിലും അവരൊക്കെ പങ്കെടുക്കാറുണ്ട്.

Recommended Video

Sreekumaran Thampi about young stars

സത്യമെന്ന സിനിമയുടെ സമയത്ത് തളര്‍ന്നുപോയെന്ന് പറഞ്ഞ് വിനയന്‍ വിളിച്ചിരുന്നു. പൈസ കൊടുത്ത് ഞാന്‍ ആളെ കയറ്റുകയായിരുന്നു. ഇതിന് ശേഷം പൃഥ്വിരാജോ അമ്മയോ ആയി ഞാന്‍ സംസാരിക്കാറില്ല. അന്ന് ഞാന്‍ പറഞ്ഞത് ശരിയായില്ലേയെന്നും തമ്പി ചോദിക്കുന്നു. അന്ന് തന്ന 50,000 രൂപ എങ്ങനെയാണ് ചെലവഴിച്ചതെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X