വിവാഹം നടക്കാത്തപ്പോഴാണ് ബ്രഹ്മചാരി ജാതകമാണെന്ന് അറിഞ്ഞത്! അവിവാഹിതനായതിനെ പറ്റി ഡാനിയേല്‍ ബാലാജി പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ ഡാനിയേല്‍ ബാലാജിയുടെ വിയോഗ വാര്‍ത്ത എത്തുന്നത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാലാജി 48 വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ചെന്നൈയില്‍ വച്ചാണ് മരണപ്പെടുന്നത്. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്റെ മരണവാര്‍ത്ത കേരളത്തെയും ഞെട്ടിച്ചു.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് തുടക്കം കുറിച്ച ഡാനിയല്‍ ചിത്തി എന്ന സീരിയല്‍ ഹിറ്റായതോടെയാണ് നടനെന്ന നിലയില്‍ ശ്രദ്ധേയനാവുന്നത്. ആ സീരിയലിലെ കഥാപാത്രത്തിന്റെ പേരായ ഡാനിയല്‍ എന്നതിനൊപ്പം ബാലാജി കൂടി ചേര്‍ത്തിട്ടാണ് ഡാനിയല്‍ ബാലാജി എന്ന പേരാവുന്നത്. നടന്റെ വിയോഗത്തിന് ശേഷമാണ് അദ്ദേഹം വിവാഹിതനല്ലെന്നതടക്കമുള്ള കഥകള്‍ പുറത്ത് വരുന്നത്. വിശദമായി വായിക്കാം...

daniel-balaji-

ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയറക്ഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ആളാണ് ബാലാജി. അതിന് ശേഷമാണ് ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നത്. ശേഷം സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി. മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഫോട്ടോഗ്രാഫര്‍, ഭഗവാന്‍, ഡാഡി കൂള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

നാല്‍പത്തിയെട്ട് വയസായ നടന്‍ ഇപ്പോഴും അവിവാഹിതനായിരുന്നു. വിവാഹ ജീവിതം ഉണ്ടാവാത്തതിനെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ബാലാജി സംസാരിച്ചിരുന്നു. 'വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 24 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍, നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കി, പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്റേത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാട് സമയവും അവസരങ്ങളും സാധ്യതകളും ഉണ്ടെന്നുമാണ് ഡാനിയല്‍ ബാലാജി പറഞ്ഞത്.

daniel-balaji-

അതേ സമയം ഡാനിയലിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. ഇത്ര ചെറിയ പ്രായത്തിലെ നടന് സംഭവിച്ച ദുരന്തം ആരാധകരെയും വേദനയിലാഴ്ത്തി. പ്രമുഖരടക്കമുള്ള താരങ്ങളാണ് ഡാനിയലിന് അനുശോചനം രേഖപ്പെടുത്തി എത്തി കൊണ്ടിരിക്കുന്നത്.

മികവുറ്റ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നല്ലൊരു നടനെയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ കമലിന്റെ വില്ലനായി അഭിനയിച്ചതോടെയാണ് ഡാനിയലിന് കരിയര്‍ ബ്രേക്ക് ഉണ്ടാവുന്നത്. പിന്നീട്, പൊല്ലാതവന്‍, യെന്നൈ അറിന്താല്‍, ഭൈരവ, ബിഗില്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

ഏത് കഥാപാത്രം ചെയ്യുമ്പോഴും, അത് തനിക്ക് കണ്‍വിന്‍സിങ് ആകണം. ഈ റോള്‍ ഞാനെന്തിന് ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയതിന് ശേഷമാണ് സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളതെന്നാണ് ബാലാജി പറഞ്ഞിട്ടുള്ളത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X