»   » ഇന്നത്തെ സിനി'മാസ്' വിശേഷങ്ങള്‍ അറിയണ്ടേ

ഇന്നത്തെ സിനി'മാസ്' വിശേഷങ്ങള്‍ അറിയണ്ടേ

By: Sanviya
Subscribe to Filmibeat Malayalam

മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ താര വിശേഷങ്ങള്‍, പുതിയ ചിത്രങ്ങള്‍, മ്യൂസിക് തുടങ്ങിയവയിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയണോ.

കോപ്പയിലെ കൊടുങ്കാറ്റിന് 'യു' സര്‍ട്ടിഫിക്കറ്റ്

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ നായകനായി എത്തുന്ന ചിത്രമാണ് കോപ്പയിലെ കൊടുങ്കാറ്റ്. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്. സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.

മമ്മൂട്ടിയെ നായകനാക്കി ഹനീഷ് സംവിധാനം ചെയ്യുന്ന ചിത്രം

മമ്മൂട്ടിയെ നായകനാക്കി ഹനീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗ്രേറ്റ് ഫാദര്‍'. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. സ്‌നേഹയാണ് ചിത്രത്തിലെ നായിക. തുറുപ്പു ഗുലാന്‍, പ്രമാണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഷൂട്ടിങ് ചെന്നൈയില്‍ ആരംഭിച്ചു

നടന്‍, നിര്‍മാതാവ്, ഗായകന്‍, ഗാനരചയിതാവ് എന്നീ രംഗങ്ങളില്‍ തിളങ്ങിയ ധനുഷ് സംവിധായകനാകാന്‍ ഒരുങ്ങുന്നു. 'പവര്‍ പാണ്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ ആരംഭിച്ചു.

കെജി ജോര്‍ജിന് ജെസി ഡാനിയല്‍ അവാര്‍ഡ്

പേരെടുത്ത മലയാള സിനിമാ സംവിധായകന്‍ കെജി ജോര്‍ജിന് 2015ലെ ജെസി ഡാനിയല്‍ പുരസ്‌കാരം. ഒക്ടോബര്‍ 15നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

പുലിമുരുകന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു

മോഹന്‍ലാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ വൈശാഖ്.

യൂത്ത് അംബാസിഡറായി

കേരള ബ്ളാസ്‌റ്റേഴിസിന്റെ യൂത്ത് അംബാസിഡറായി നിവിന്‍ പോളി.

English summary
Danush new movie as a director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam