നര്‍മ്മത്തിന്റെ ചെപ്പുമായി ഡാര്‍ലിംഗ് ഡാര്‍ലിംഗ്

By Staff

നര്‍മ്മത്തിന്റെ ചെപ്പുമായി ഡാര്‍ലിംഗ് ഡാര്‍ലിംഗ്
ആഗസ്ത് 30, 2000

ദിലീപും വിനീതും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന രാജസേനന്റെ ഡാര്‍ലിംഗ് ഡാര്‍ലിംഗ് ചിത്രീകരണം പൂര്‍ത്തിയായി. കാവ്യാമാധവനാണ് ചിത്രത്തിലെ നായിക. മൂന്നുപേരും ഇതാദ്യമായാണ് രാജസേനന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പാലത്തിങ്കല്‍ കുറുപ്പിന്റെ മകനായ കൊച്ചുകുറുപ്പ് എന്ന സുഭാഷ് ചന്ദ്രബോസിന്റെ ജാതകത്തില്‍ ഒരു പെണ്ണുമായി ഒളിച്ചോടുമെന്നുണ്ട്. മകന്റെ ഭാവിയെക്കുറിച്ച് വ്യാകുലനായ കുറുപ്പ് കൊച്ചുകുറുപ്പിനെ കൂട്ടുകാരനായ അനിയന്‍ കുട്ടി താമസിക്കുന്ന ബാംഗ്ലൂരിലേക്ക് അയക്കുന്നു.

അവിടെ വെച്ച് കൊച്ചു കുറുപ്പ് പത്മജ എന്ന പെണ്‍കുട്ടിയെ കാണുന്നതോടെ അനിയന്‍കുട്ടിയുടെയും കൊച്ചുകുറുപ്പിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. ആ സംഭവങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് നല്‍കാനാണ് രാജസേനന്‍ ഡാര്‍ലിംഗ് ഡാര്‍ലിംഗില്‍ ശ്രമിക്കുന്നത്.

ജഗതി, ജനാര്‍ദ്ദന്‍, ശരത്, ബാബു സ്വാമി, ഇന്ദ്രന്‍, ബോബി കൊട്ടാരക്കര ,ധന്യ, പ്രസീത തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. നിര്‍മ്മാണവും വിതരണവും വി.ജി.എം. ക്രിയേഷന്‍സ് നിര്‍വഹിക്കുന്നു. ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. യേശുദാസ്, ചിത്ര, എസ്.പി. ബാലസുബ്രഹ്മണ്യം, സന്തോഷ് കേശവ്, സുജാത എന്നിവരാണ് ഗായകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X