»   » വിജയ് യേശുദാസും ഭാര്യയും വിവാഹ മോചനത്തിന്?, ഭാര്യ ദര്‍ശന പ്രതികരിയ്ക്കുന്നു

വിജയ് യേശുദാസും ഭാര്യയും വിവാഹ മോചനത്തിന്?, ഭാര്യ ദര്‍ശന പ്രതികരിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ മലയാള സിനിമയില്‍ തുരുതുരാ വിവാഹ മോചനങ്ങളാണ്. ഇതിനിടയില്‍ ചില ഇല്ലാക്കഥകളും പ്രചരിയ്ക്കുന്നു. തമിഴ് നടന്‍ ബോബി സിംഹയും ഭാര്യയും വേര്‍പിരിയാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ബോബി രംഗത്തെത്തി.

അതിന് പിന്നാലെ ഇതാ ഇപ്പോള്‍ ഗായകന്‍ വിജയ് യേശുദാസിന്റെ വിവാഹ മോചന വാര്‍ത്തയും പ്രചരിയ്ക്കുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് വിജയ് യുടെ ഭാര്യ ദര്‍ശന രംഗത്തെത്തി.

വിവാഹ മോചിതരാകുന്നു

ഗായകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വിവാഹ മോചിതരാകുന്നു എന്നും, ഇരുവരും വേര്‍പിരിഞ്ഞാണ് താമസം എന്നുമൊക്കെയാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്.

സത്യമില്ല

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല എന്ന് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന പ്രതികരിച്ചു. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും എല്ലാം നല്ല രീതിയിലാണ് പോകുന്നത് എന്നും ദര്‍ശന പറയുന്നു.

വിജയ് യും ദര്‍ശനയും

2002 ല്‍ ഒരു പ്രണയദിനത്തില്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ് യും ദര്‍ശനയും കണ്ടുമുട്ടിയത്. 2007 ജനുവരി 21 ന് ഇരുവരും വിവാഹിതരായി. ഒമ്പത് വര്‍ഷത്തെ ദാമ്പത്യം. ഇപ്പോള്‍ രണ്ട് മക്കളുണ്ട്, അമേയയും അവ്യനും

വിവാഹ മോചനങ്ങള്‍

അമല പോള്‍- എല്‍ വിജയ്, ലിസി - പ്രിയദര്‍ശന്‍, ദിവ്യ ഉണ്ണി - സുധീര്‍, ബാല - അമൃത തുടങ്ങി സിനിമയില്‍ തുരുതുരേ വിവാഹ മോചനങ്ങള്‍ നടന്നപ്പോള്‍ ചില ഇല്ലാ കഥകളും പ്രചരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ബോബി സിംഹയും ഭാര്യയും വേര്‍പിരിയുന്നു എന്നായിരുന്നു കിംവദന്തി. എന്നാല്‍ സിംഹ അത് നിഷേധിച്ച് രംഗത്തെത്തി.

English summary
It has become a season of raining divorce news of celebrities now. A day ago, we have reported that the separation news between Bobby Simha and Reshmi Menon was a mere rumor. Now we have another such story. Now the latest rumour that is rife is about the possible divorce of singer Vijay Yesudas and his wife, designer Darshana. However, Darshana immediately denied such speculations and said that all is well between them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam