ദാസനും വിജയനും ഇനി സംഭവിക്കില്ലെന്ന് ശ്രീനിവാസന്‍
ദാസനും വിജയനും സിനിമയിലെ രണ്ട് കഥാപാത്രങ്ങള്‍ മാത്രമല്ല മലയാളികള്‍ക്ക്. അവരിലൊരാളായി ഇരുവരെയും പ്രേക്ഷകര്‍ ഇന്നും അകമഴിഞ്ഞ് സനേഹിക്കുന്നു. ദാസനും വിജയനും മാത്രമല്ല, മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചെത്തി മലയാളികളെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങള്‍ ഒത്തിരിയാണ് മലയാളത്തില്‍.
പക്ഷെ കുറച്ചു കാലമായി ഈ കൂട്ടുകെട്ടുകള്‍ തമ്മില്‍ അടുത്തിട്ട്. വീണ്ടുമൊരു ദാസനെയും വിജയനെയും ആവര്‍ത്തിക്കാന്‍ ശ്രീനിവാസനും മോഹന്‍ലാലും ഒന്നിക്കുന്നെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെന്നും ഈ ഇടെ കേട്ടിരുന്നു.

എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കാനുള്ള സാധ്യതയില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അടുത്തിടെ ഒരു ചാറ്റ് ഷോയില്‍ ഇതു സംബന്ധിച്ച ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
ഇനിയൊരു ദാസനും വിജയനും സംഭവിയ്ക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീനി തുടങ്ങിയത്. ഇനിയധവാ അതിന് പറ്റിയ ഒരു സ്‌ക്രിപ്റ്റുമായി ആരെങ്കിലും വന്നാള്‍ താന്‍ എതിര് നില്‍ക്കില്ലെന്നും ശ്രീനി പറഞ്ഞു. എന്നാല്‍ അതിനുള്ള സാധ്യത കുറവാണത്രെ.


Click it and Unblock the Notifications