കുടുകുടെ ചിരിപ്പിക്കാന്‍ വീണ്ടും ദാസനും വിജയനും
ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന ഒട്ടേറെ തമാശ അനുഭവങ്ങള്‍ സമ്മാനിച്ച ആ കഥാപാത്രങ്ങളെ ഓര്‍ക്കുന്നില്ലേ? ദാസനെയും വിജയനെയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ ദാസനും വിജയനും വീണ്ടുമെത്തുന്നു.
നാടോടിക്കാറ്റിന് നാലാം ഭാഗത്തിലാണ് ദാസനും വിജയനും വീണ്ടുമെത്തുന്നത്. ചിത്രം ഒരുക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ് ആണ്. പ്രധാനകഥാപാത്രങ്ങളുടെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്, ദാസനും വിജയനും.
നാലാംഭാഗത്തിലും മോഹന്‍ലാലും ശ്രീനിവാസനും തന്നെയാണ് ദാസനും വിജയനുമായി എത്തുന്നത്. ജയിംസ് ആല്‍ബര്‍ട്ടാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സൈക്കിളിന് ശേഷം ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന ചിത്രമാണിത്.
മലയാളികള്‍ക്ക് മറക്കാനാവാത്ത ദാസനെയും വിജയനെയും രൂപപ്പെടുത്തിയത് ശ്രീനിവാസന്‍നായിരുന്നു. നാടോടിക്കാറ്റ് മുതല്‍ അക്കരെ അക്കരെ അക്കരെവരെ ശ്രീനിവാസന്‍റെ രചനയായിരുന്നു.
കഥയെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ നായികയെക്കുറിച്ചോ അറിവായിട്ടില്ല. എന്തായാലും കോമഡിയില്‍ പൊതിഞ്ഞ ഒരു കുറ്റാന്വേഷണ കഥയായിരിക്കുമെന്ന കാര്യം തീര്‍ച്ചപ്പെടുത്താം.
നാടോടിക്കാറ്റിന് റാഫി മെക്കാര്‍ട്ടിന്‍ നാലാം ഭാഗമൊരുക്കുന്നു എന്നൊരു വാര്‍ത്ത ഏതാനും നാള്‍ മുന്‍പ് പ്രചരിച്ചിരുന്നെങ്കിലും ആ ശ്രമം നടന്നില്ല. 2008അവസാനം ചിത്രത്തിന്‍റെ ചിത്രീകരണമാരംഭിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications