twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദശാവതാരം അമേരിക്കയിലും ഹിറ്റ്

    By Staff
    |

    അമേരിക്കയില്‍ ഇന്നുവരെ റിലീസ് ചെയ്ത എല്ലാ ഇന്ത്യന്‍ ചിത്രങ്ങളെയും പിന്തളളി കമലിന്റെ ദശാവതാരം മുന്നേറുകയാണ്. ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡ് എഴുതിച്ചേര്‍ത്ത ദശാവതാരം പ്രേക്ഷക പ്രീതിയിലും മുന്നിലാണ്.

    അമേരിക്കയില്‍ 50 നഗരങ്ങളിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. എല്ലാ തീയേറ്ററുകളിലും എല്ലാ ഷോയും ഹൗസ് ഫുളളായി ഓടുന്നത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും കമല്‍ ആരാധകരെയും തെല്ലൊന്നുമല്ല ആവേശം കൊള്ളിക്കുന്നത്.

    തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അതാത് ഭാഷക്കാര്‍ക്ക് ഭൂരിപക്ഷമുളള സ്ഥലങ്ങളില്‍ അവരുടെ സ്വന്തം ഭാഷയില്‍ ദശാവതാരം റിലീസ് ചെയ്യാന്‍ വിതരണക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ചിരഞ്ജീവി ചിത്രത്തെക്കാളും ആവേശത്തിലാണ് ദശാവതാരത്തിന്റെ തെലുങ്ക് പതിപ്പിനെ ആരാധകര്‍ സ്വീകരിച്ചത്.

    സര്‍ക്കാര്‍ രാജ് എന്ന ഹിന്ദിച്ചിത്രത്തെ പിന്നിലാക്കിയാണ് ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് കുതിക്കുന്നത്. പ്രപഞ്ചത്തിലെ ഒരത്ഭുതം നേരില്‍ ദര്‍ശിക്കുന്ന കൗതുകത്തോടെയാണ് വിദേശികളടക്കമുളള പ്രേക്ഷകര്‍ ചിത്രത്തിനു മുന്നില്‍ അമ്പരന്നിരിക്കുന്നത്.

    പത്തുവേഷങ്ങളും മനോഹരമാക്കാന്‍ കഠിനപ്രയത്നം നടത്തിയ കമലഹാസനെയും നിര്‍മ്മാതാവ് രവിചന്ദ്രനെയും ആരാധകര്‍ പ്രശംസ കൊണ്ടു മൂടുന്നു. ധൈര്യപൂര്‍വമുളള ഈ പരീക്ഷണം, ലോക സിനിമയ്ക്കു മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തുമെന്നാണ് പൊതുവെയുളള അഭിപ്രായം.

    പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടാനുളള കമലിന്റെ തീരുമാനം ലക്ഷ്യം കണ്ടുവെന്നാണ് അമേരിക്കയിലെ പ്രേക്ഷകപ്രീതി സൂചിപ്പിക്കുന്നത്. മേക്കപ്പ് മുഴച്ചു നില്‍ക്കുന്നുവെങ്കിലും ഈ വേഷം, അമേരിക്കയിലെങ്കിലും ചിത്രത്തിന്റെ വിജയത്തിന് പ്രധാന കാരണമായിട്ടുണ്ട്.

    ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് മുന്നിലെ തിരക്കും ടിക്കറ്റിനു വേണ്ടിയുളള നീളമേറിയ ക്യൂവും വമ്പന്‍ഹിറ്റിന്റെ സൂചനകള്‍ തന്നെ.

    വിദേശികളുടെ ശ്രദ്ധ പൊടുന്നനെ ഇന്ത്യന്‍ സിനിമയിലേയ്ക്ക് തിരിയാനും ദശാവതാരം കാരണമായിട്ടുണ്ട്. ബ്ലോഗുകളിലും ചര്‍ച്ചാവേദികളിലുമൊക്കെ ദശാവതാരം തന്നെയാണ് ഒന്നാം സ്ഥാനം നേടുന്ന വിഷയം.

    റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ എല്ലാ ഷോയും ഹൗസ് ഫുളളായി ഓടുന്ന ചിത്രത്തിന് രണ്ടാം ആഴ്ചയും സമാനമായ തിരക്ക് തന്നെയാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത ആഴ്ചയിലേയ്ക്കും കനത്ത മുന്‍കൂര്‍ ബുക്കിംഗാണ് ഓരോ തീയേറ്ററുകളിലും.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X