അടുത്ത ജ്വരം റോബോട്ട് വരുമ്പോള്‍

By Staff

മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ദശാവതാരജ്വരം അവസാനിച്ചു. സിനിമ തീയേറ്ററുകളില്‍ എത്തി ജനം കാണുന്നതു വരെയേ ഉളളൂ മാധ്യമങ്ങളുടെ ജോലി. തട്ടുപൊളിപ്പന്‍ തമിഴ് ചിത്രങ്ങളുടെ റിലീസ് ദിവസം വരെ ഉദ്വേഗം നിലനിര്‍ത്താന്‍ മലയാളം ചാനലുകള്‍ സഹിതം കളത്തിലിറങ്ങി കളിക്കുകയാണ് ഇപ്പോള്‍.

അടുത്ത കാത്തിരിപ്പ് രജനിയുടെ റോബോട്ടിനു വേണ്ടിയാണ്. നിലവില്‍ ഏറ്റവും ചെലവ് കൂടിയ ചിത്രമെന്ന ഖ്യാതി ദശാവതാരത്തിന് തന്നെയാണ്. റോബോട്ടിന്റെ ചിത്രീകരണം തുടങ്ങുന്നതോടെ എല്ലാ ദൃഷ്ടിയും അങ്ങോട്ട് തിരിയും.

വിവാദങ്ങള്‍ പറന്നു പറ്റുന്ന ഈച്ചകളാണ് മാധ്യമങ്ങളെന്ന് നന്നായി അറിയാവുന്നവരാണ് രജനിയും സംവിധായകന്‍ ഷങ്കറും. സംവിധായകനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാലാമത് തവണ കാമറാമാനെ മാറ്റിയെന്ന വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. രത്നവേലുവാണ് പുതിയ കാമറാമാന്‍.

ഷങ്കറും രത്നവേലും കൂടി മൂന്നാഴ്ചത്തെ ഉലക പര്യടനം നടത്തുകയാണ് ഇപ്പോള്‍, ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തേടിയാണ് യാത്ര. ഇപ്പോള്‍ വിയന്നയിലാണത്രേ ഇവര്‍. വിയന്ന വിട്ടാല്‍ സംഘം റിയോഡി ജനീറോയിലേയ്ക്ക് തിരിക്കും.

വിയറ്റ്നാമില്‍ കൊളളാവുന്ന സ്ഥലം വല്ലതുമുണ്ടോയെന്ന് നോക്കാനും രജനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹാനോയില്‍ ഒരു പാട്ട് ചിത്രീകരിച്ചാല്‍ കൊളളാമെന്ന് സൂപ്പര്‍താരത്തിന് ആഗ്രഹമുണ്ട്.

ഐശ്വര്യാ റായിയാണ് രജനിയുടെ നായിക. പതിവുപോലെ ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. ദശാവതാരത്തിനെ വെല്ലുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ചാണ് രജനി ക്യാമ്പ് ഇപ്പോള്‍ തലപുകയ്ക്കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X