രേണുവിന് അരി വാങ്ങി കൊടുക്കുന്നത് ഇവരാണോ? വീട്ടിലിരുന്നോ കൊച്ചേ ഞങ്ങള് നോക്കാമെന്ന് ആരും പറയില്ല; ദാസേട്ടന്‍

റീല്‍സ് വീഡിയോയിലും ആല്‍ബത്തിലുമൊക്കെ അഭിനയിച്ചതിന്റെ പേരില്‍ വ്യാപകമായ സൈബര്‍ ആക്രമണമാണ് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. അടുത്തിടെ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമാണ് ചാന്തുപൊട്ട് എന്ന സിനിമയിലെ പാട്ടിനൊപ്പം രേണു അഭിനയിച്ചത്. ഈ വീഡിയോ എഴുപത് ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരെ നേടുകയും ചെയ്തു.

പിന്നാലെ രേണു അഭിനയിച്ച വീഡിയോസ് ഓരോന്നായി പുറത്ത് വന്നതോടെ വ്യാപകമായ അക്രമണമാണ് നേരിടേണ്ടി വന്നത്. ഈ വിഷയത്തില്‍ രേണുവും ദാസുമൊക്കെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാദനായികമാരെ വെച്ച് അഭിനയിക്കുന്നു എന്ന ആരോപണത്തിന് മറുപടി പറയുകയാണ് ദാസേട്ടന്‍ കോഴിക്കോട്...

renu-sudh

'നെഗറ്റീവുകള്‍ക്ക് മറുപടി പറയാത്ത ആളാണ് ഞാന്‍. പക്ഷേ രേണു അങ്ങനെയല്ല. എല്ലാത്തിനും മറുപടി കൊടുക്കും. ഇതോടെ അവളെ ആക്രമിക്കാന്‍ ആളുകളെത്തി. അവര്‍ക്കെതിരെ പ്രതികരിക്കാന്‍ ആരാധകരും എത്തി. അങ്ങനെ പിന്തുണയ്ക്കുന്നവരും വെറുക്കുന്നവരും ചേര്‍ന്നതോടെ വീഡിയോ അടിച്ച് കയറി. എഴ് മില്യണ്‍ വ്യൂസാണ് അതിന് ലഭിച്ചത്.

രേണുവിനൊപ്പം ഇഴുകി അഭിനയിച്ചെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും ദാസ് നല്‍കി. തന്മാത്ര സിനിമയില്‍ മോഹന്‍ലാല്‍ ഇഴുകി അഭിനയിച്ചിട്ടില്ലേ, അതുപോലെ മമ്മൂട്ടിയും സിനിമയില്‍ അഭിനയിക്കാറില്ലേ? അങ്ങനെ അഭിനയിക്കേണ്ടി വരുമ്പോള്‍ അതുപോലെ ചെയ്യണം. ഞങ്ങള്‍ ആ പാട്ട് ചെയ്യുമ്പോള്‍ രണ്ടാളും രണ്ട് സൈഡില്‍ നിന്ന് തലയാട്ടിയാല്‍ എന്തേലും കാര്യമുണ്ടോ? കഥാപാത്രം ചെയ്യുന്നതെന്താണോ അതേ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളു. പിന്നെ പറയുന്നത് പോലെ അത്രയും ഇഴുകി അഭിനയിക്കാന്‍ മാത്രം അതിലൊന്നുമില്ല.

ഭര്‍ത്താവ് മരിച്ചാല്‍ വീട്ടില്‍ ഇരിക്കണമെന്ന് രേണുവിനോട് പറയുന്ന ഈ ആളുകള്‍ അവര്‍ക്ക് അരി വാങ്ങി കൊടുക്കുന്നവരാണോ? നീ വീട്ടിലിരുന്നാല്‍ മതി കൊച്ചേ, എല്ലാ സാമ്പത്തിക സഹായവും ഞങ്ങള്‍ ചെയ്യാമെന്ന് ആരും പറയുന്നില്ല. നെഗറ്റീവ് പറയുന്നവര്‍ അങ്ങനെ കുരച്ചോണ്ട് ഇരിക്കും. അത് കാര്യമാക്കേണ്ടതില്ലെന്നും ദാസ് വ്യക്തമാക്കുന്നു.

വിവാദങ്ങളില്‍പ്പെടുന്ന നായികമാരെ മാത്രം തിരഞ്ഞെടുക്കുന്നതാണോ എന്ന് ചോദിച്ചാല്‍ അത് സാഹചര്യം കൊണ്ട് സംഭവിച്ചതാണ്. പിന്നെ നിള നമ്പ്യാരുടെ കൂടെ ആദ്യം എടുത്ത വീഡിയോയെ കുറിച്ചായിരിക്കും പറയുക. നിള വീഡിയോ എടുക്കാന്‍ തുടങ്ങിയ സമയത്ത് ക്യാമറമാന്‍ ആണ് വിളിച്ച് പറയുന്നത്. അങ്ങനെ പോയി, വളരെ കുറച്ച് മാത്രമേ എനിക്കതില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നുള്ളു.

renu-sudh

ആ സമയത്ത് എനിക്ക് നിളയെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. പിന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. അവരുടെ തുടക്ക കാലത്താണ് ഞാന്‍ അവര്‍ക്കൊപ്പം രണ്ട് റീല്‍സ് ചെയ്തത്. അതിപ്പോഴും തന്റെ പേജില്‍ തന്നെ ഉണ്ടെന്നാണ് ദാസ് പറയുന്നത്.

സാഹചര്യവശാല്‍ നിളയ്‌ക്കൊപ്പം അഭിനയിച്ചതാണ്. ആ സമയത്ത് എനിക്കൊരു കുറ്റബോധം തോന്നി. അത് ചെയ്യേണ്ടിയിരുന്നില്ലെന്നായി. എന്നാല്‍ അതില്‍ യാതൊരു മോശവുമില്ലല്ലോ. പിന്നെ എന്തിനാണ് ഖേദിക്കുന്നതെന്ന് വിചാരിച്ചു. ഇപ്പോള്‍ രേണുവിനൊപ്പവും അഭിനയിച്ചു. ഇവര്‍ രണ്ടാളെയും ഒരിക്കലും താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നതാണ് തെറ്റ്. നിള നമ്പ്യാര്‍ ഒരിക്കലും മോശം വ്യക്തിയല്ല. അവര്‍ അവരുടെ ജീവിതവുമായി പോകുന്നു.

അങ്ങനൊന്നും ചെയ്യണ്ടെന്ന് ഒരിക്കലും ഭാര്യ പറയാറില്ല. ഞാനൊരു ആക്ടറാണെന്ന് അവള്‍ക്ക് അറിയാം. സിനിമയില്‍ എനിക്ക് ഭാര്യയും മക്കളുമൊക്കെ ഉള്ളതായി അഭിനയിച്ചിട്ടുണ്ട്. അതൊക്കെ കഥാപാത്രം അഭിനയിക്കുന്നതാണ്. സിനിമയില്‍ അഭിനയിച്ചാല്‍ കുഴപ്പമില്ല. റീല്‍സ് വീഡിയോ എടുക്കുമ്പോള്‍ മാത്രമാണ് ഈ കുഴപ്പമൊക്കെ വരുന്നതെന്നും,' ദാസ് കൂട്ടിച്ചേര്‍ത്തു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X