»   » അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ അച്ഛന്‍ ഉണ്ടായിരുന്നില്ല,നടക്കാതെ പോയ മുരളിയുടെ ആഗ്രഹത്തെ കുറിച്ച് മകള്‍

അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ അച്ഛന്‍ ഉണ്ടായിരുന്നില്ല,നടക്കാതെ പോയ മുരളിയുടെ ആഗ്രഹത്തെ കുറിച്ച് മകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam


സിനിമ ലോകത്തിന്റെ തീരാനഷ്ടമാണ് നടന്‍ മുരളി. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് നായകനായും സഹനടനായും വില്ലനായും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് മുരളിയുടെ അവസാന ചിത്രം.

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

മഞ്ജു വാര്യരിന്റെ ആദ്യ സിനിമയിലെ ആദ്യത്തെ രംഗം

ആദവന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ആഫ്രിക്കയില്‍ നിന്നും മടങ്ങി വരുമ്പോഴാണ് മുരളിക്ക് അസുഖങ്ങള്‍ പിടിപ്പെടുന്നത്. രാത്രിയില്‍ വലിയ ശബ്ദത്തില്‍ ചുമയ്ക്കുമായിരുന്നുവത്രേ. പക്ഷേ എന്തുണ്ടായാലും പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സ്വഭാവക്കാരനായിരുന്നു അച്ഛന്‍. മകള്‍ കാര്‍ത്തിക

മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

മുരളി പൂര്‍ത്തികരിക്കാതെ പോയ ആഗ്രഹങ്ങളെ കുറിച്ച് മകള്‍ കാര്‍ത്തിക പറയുന്നു. ഒാണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

യാത്രകള്‍ ഇഷ്ടമായിരുന്നു

യാത്ര ചെയ്യുന്നത് അച്ഛന് ഒരുപാട് ഇഷ്ടമായിരുന്നു. പോയി വന്നാല്‍ അനുഭവങ്ങളെല്ലാം വീട്ടില്‍ വന്ന് ഞങ്ങളോടും പങ്കു വച്ചിരുന്നു. പോയതില്‍ വച്ച് അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സ്‌പെയിനായിരുന്നു.

എപ്പോഴും പറയുമായിരുന്നു

ഗ്രീസിലും ചൈനയിലും പോകണമെന്ന് എപ്പോഴും പറയുമായിരുന്നു. പക്ഷേ ആ ആഗ്രഹങ്ങളൊന്നും പൂര്‍ത്തികരിക്കാതെയാണ് അച്ഛന്‍ യാത്രയായത്. മകള്‍ കാര്‍ത്തിക പറയുന്നു.

ഞങ്ങളെയും കൂട്ടിയൊരു യാത്ര

യാത്ര പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കും ഒരുമിച്ച് പോകാമെന്ന് തീരുമാനമെടുക്കും. എന്നാല്‍ അതൊന്നും നടക്കാറില്ല. ഒരിക്കല്‍ ഞങ്ങളെയും കൂട്ടി ദുബായിലും അമേരിക്കയിലും പോയി.

അച്ഛന്‍ ആരാണെന്ന് മനസിലായി

ദില്ലിയില്‍ വച്ച് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങനായി പോകുമ്പോള്‍ ഞങ്ങളെയും കൂട്ടിയിരുന്നു. അച്ഛന്‍ ആരാണെന്ന് മനസിലാക്കിയ നിമിഷമായിരുന്നു അത്.

അച്ഛന് വേണ്ടി അംഗീകാരം ഏറ്റുവാങ്ങി

അരനാഴിക നേരം എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ അച്ഛന്‍ ഇല്ലാതെ പോയി. അച്ഛനുവേണ്ടി ഞാനായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയത്. കാര്‍ത്തിക പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Daughter Karthika about actor Murali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam