ബോണ്ട് ചിത്രത്തിലേക്ക് ബെക്കാം അനുയോജ്യന്‍?
ലണ്ടന്‍: പ്രശസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ഇനി വെള്ളിത്തിരയിലേക്ക്. ജയിസ് ബോണ്ടായി അഭിനയിക്കാന്‍ ഡേവിഡ് ബെക്കാം അനുയോജ്യനാണെന്ന് ഭാര്യ വിക്ടോറിയ ബെക്കാം. ബോണ്ട് ചിത്രത്തിലെ രഹസ്യ ഏജന്‍റിന്‍റെ വേഷത്തിനാണ് ബെക്കാം അനുയോജ്യനെന്നാണ് വിക്ടോറിയയുടെ വിലയിരുത്തല്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
സിനിമയില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ട്. ടോം ക്രൂയിസ് എന്റെ അടുത്ത സുഹൃത്താണ് എന്നിരുന്നാലും സിനിമയില്‍ അഭിനയിക്കാന്‍ ധൈര്യമില്ലെന്ന് ബെക്കാം പറഞ്ഞു.

എന്നാല്‍ ബെക്കാമിന് വളരെ നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന് ഭാര്യ വിക്ടോറിയ ബെക്കാം പ്രത്യാശ പ്രകടിപ്പിച്ചു. നടന്‍ ഡാനിയേല്‍ ക്രെയ്ഗ് ആണ് രഹസ്യ ഏജന്റിന്റെ വേഷം ബോണ്‍ ചിത്രങ്ങളില്‍ ചെയ്തിട്ടുള്ളത് ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications











