»   » ബാഹുബലി വില്ലന് മോശം സമയം! പുതിയ സിനിമ റിലീസിന് മുമ്പേ റാണയ്ക്ക് കോടികളുടെ നഷ്ടം!!!

ബാഹുബലി വില്ലന് മോശം സമയം! പുതിയ സിനിമ റിലീസിന് മുമ്പേ റാണയ്ക്ക് കോടികളുടെ നഷ്ടം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമ ലോകത്തില്‍ ശ്രദ്ധയില്‍ എത്തിയത് സംവിധായകന്‍ എസ്എസ് രാജമൗലി മാത്രമല്ല ഒരു പിടി താരങ്ങള്‍ കൂടെയാണ്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ചിത്രത്തിലെ വില്ലനായ പല്‍വാല്‍ ദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റാണ ദഗ്ഗുപതി. ബാഹുബലിക്ക് ശേഷം റാണ നായകനായി എത്തുന്ന നാനേ രാജ നാനേ മന്ത്രി എന്ന ചിത്രം തിയറ്ററിലേക്ക് എത്തുകയാണ്. 

ഗ്ലാമറില്‍ പരിവിട്ട് കാജല്‍!!! പരിധിവിട്ട ഗ്ലാമറിന് താരത്തെ ഉപദേശിച്ച സുഹൃത്താര്..? എന്തിനെന്നോ???

പുതിയ ചിത്രം തിയറ്ററിലേക്ക് എത്തുമ്പോഴും വന്‍ തിരിച്ചടിയാണ് റാണയ്ക്ക് നേരിട്ടിരിക്കുന്നത്. താരത്തിന്റെ ഉടമസ്ഥതയിലുള്ള പുതിയ തിയറ്റര്‍ ഉദ്ഘാടനത്തിന്റെ തലേദിവസം കത്തി നശിച്ചിരിക്കുകയാണ്. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

സുരേഷ് മഹല്‍ തിയറ്റര്‍

ബാഹുബലി താരമായ റാണയുടെ ഉടമസ്ഥതയിലുള്ള സുരേഷ് മഹല്‍ എന്ന തിയറ്ററാണ് ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് കത്തി നശിച്ചത്. റാണയുടെ പിതാവും തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മാതാവുമായ സുരേഷ്‌കുമാര്‍ ദഗ്ഗുപതിയാണ് തിയറ്ററിന് മേല്‍നോട്ടം വഹിച്ചിരുന്നത്.

അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി

അറ്റകുറ്റപണികള്‍ക്ക് വേണ്ടി കുറച്ച് നാളുകളായി തിയറ്റര്‍ അടച്ചിട്ടിരിക്കുകയായികരുന്നു. നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യകളും ഈ തിയറ്ററില്‍ ഒരുക്കിയിരുന്നു. റാണ നായകനാകുന്ന നാനേ രാജ നാനേ മന്ത്രി റിലീസ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു തീപിടുത്തം ഉണ്ടായത്.

രണ്ട് കോടിയുടെ നഷ്ടം

50 ലക്ഷം രൂപ വില വരുന്ന പ്രൊജക്ടറും ഉന്നത് നിലവാരമുള്ള 410 സീറ്റുകളും തിയറ്ററില്‍ ഉണ്ടായിരുന്നു. ഇവയും സൗണ്ട് സിസ്റ്റം, സ്‌ക്രീന്‍ എന്നിവയും കത്തി നശിച്ചു. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

സമയോചിതമായ ഇടപെടല്‍

എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചിരുന്നു. ഇത് നന്നാക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. കൃത്യ സമയത്ത് ഫയര്‍ ഫോഴ്‌സ് ഇടപെട്ടതിനാല്‍ ഒരു കോടി രൂപയുടെ വസ്തുക്കള്‍ സംരക്ഷിക്കാനായെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യത്തെ തിയറ്റര്‍

ആധുനികമായ സവിശേഷതകളുള്ള ചിറാല ടൗണിലെ ഏക തിയറ്ററായിരുന്നു ഉദ്ഘാടനത്തിന് ഒരുങ്ങുന്ന സുരേഷ് മഹല്‍. ഉദ്ഘാടനത്തിന് തലേന്ന് സംഭവിച്ച അപകടം ദഗ്ഗുപതി കുടംബത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച റാണയുടെ പുതിയ ചിത്രമായിരുന്നു ഇവിടെ റിലീസ് ചെയ്യേണ്ടിയിരുന്നത്.

റാണയ്ക്ക് നല്ല സമയമല്ല

ബാഹുബലിക്ക് ശേഷം റാണ നായകനാകുന്ന പുതിയ സിനിമ റിലീസിനൊരുങ്ങി എന്നത് മാറ്റി നിറുത്തിയാല്‍ ബാഹുബലിക്ക് ശേഷം റാണയ്ക്ക് അത്രയ്ക്ക് നല്ല കാലമല്ല. ടോളിവുഡിനെ നടുക്കിയ മയക്ക് മരുന്ന് വിവാദത്തില്‍ റാണയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

മലയാളത്തിനും പ്രിയപ്പെട്ട റാണ

തെലുങ്ക് താരമായ റാണ ബാഹുബലിയിലൂടെയാണ് മലയാളികള്‍ക്ക് പ്രിയങ്കരനായത്. ബോളിവുഡ്, തമിഴ് ചിത്രങ്ങളിലും റാണ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയ കുഞ്ഞിക്ക് ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുകൂടെയാണ് റാണ.

English summary
Day before inauguration by Rana Daggubatti, Suresh Mahal theater catches fire.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam