സത്യം പുറത്തായതിന്‍റെ നാണക്കേട് കണ്ടില്ലേ? അഭിരാമിക്കും അമൃതയ്ക്കും മറുപടിയുമായി ദയ അശ്വതി!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടിയായിരുന്നു ബിഗ് ബോസ് സീസണ്‍ 2. ഫിനാലെയ്ക്കുള്ള കുതിപ്പിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ കണക്കിലെടുത്താണ് പരിപാടി നിര്‍ത്തുന്നതെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ നേരിട്ടെത്തിയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അമൃത-അഭിരാമി സഹോദരിമാരെക്കുറിച്ച് നിര്‍ണ്ണായകമായ തുറന്നുപറച്ചിലായിരുന്നു ദയ അശ്വതി നടത്തിയത്. നോമിനേഷനിടയില്‍ കണ്‍ഫഷന്‍ റൂമില്‍ വെച്ചും അല്ലാതെ സംസാരിക്കുമ്പോഴുമൊക്കെ താരം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

അവര്‍ കുളിക്കാറില്ലെന്നും വൃത്തിയും മെനയും ഇല്ലെന്നുമൊക്കെയായിരുന്നു ദയ പറഞ്ഞത്. അവരുടെ വ്യക്തിപരമായ കാര്യമാണ് അതെന്നും അതേക്കുറിച്ചൊന്നും പറയേണ്ടതില്ലെന്നുമായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. രണ്ടുപേരുള്ളതിനാല്‍ വസ്ത്രം വെക്കാന്‍ സ്ഥലമില്ലായിരുന്നുവെന്നും അവിടെയുള്ള ഗാര്‍ബേജ് ബാഗില്‍ എല്ലാം കെട്ടിവെക്കുകയുമായിരുന്നു തങ്ങള്‍ ചെയ്തതെന്നും ഇവര്‍ പറഞ്ഞിരുന്നു. കുളിസീന്‍ കാണിച്ച് ഞങ്ങള്‍ കുളിക്കാറുണ്ടെന്ന് തെളിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. ഇവര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ദയ അശ്വതി ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

പേഴ്സണൽ പരിപാടിയല്ല

പേഴ്സണൽ പരിപാടിയല്ല

എനിക്കിട്ടു നല്ല താങ്ങു താങ്ങുന്നുണ്ട് ചിലർ അത് ആരോക്കെ എന്നും എനിക്ക് വളരെ വ്യക്തമായി അറിയാം ,ഇതൊന്നും കണ്ട് ഞാൻ തളരത്തില്ല, പിന്നെ ബിഗ് ബോസ്സിൽ ചിലരുടെ പേഴ്സണൽ കാര്യത്തിൽ ഞാൻ ഇടപ്പെട്ടു എന്നു പറയുന്ന പൊട്ടന്മാരോട്, ബിഗ് ബോസ്സ് എന്ന വീട്ടിനുള്ളിൽ ആർക്കും ഒരു പേഴ്സണൽ കാര്യം ചെയ്യാനുള്ള ഒരു വീടല്ല, 60 കേമറ വെച്ച് ആ റൂമിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പകർത്തി ഏഷ്യനെറ്റ് പുറത്ത് വിടുന്നതും പേഴ്സണൽ പരിപാടി ആയിട്ടല്ല.

പ്രദീപിനെ മാത്രം എനിക്കറിയാം

പ്രദീപിനെ മാത്രം എനിക്കറിയാം

ഇനിയെങ്കിലും മനസിലാക്കാത്തവരോട് പറഞ്ഞു എന്നു മാത്രം, ഞാൻ പേഴ്സണലായി അല്ല പറഞ്ഞത് പരസ്യമായാണ് ഒരോ കാര്യങ്ങൾ പറഞ്ഞത് ,, ബിഗ് ബോസ്സ് വീട്ടിനുള്ളിൽ പ്രദീപിനെ മാത്രം എനിക്കറിയാം ,, ബാക്കിയുള്ളവരേ എനിക്ക് നേരിട്ട് അറിയില്ല, ചിലരുടേയെല്ലാം സ്വഭാവ രീതി ആ വീട്ടിൽ കണ്ടപ്പോൾ ഇതൊന്നു പറണം,, അത് പുറത്തുള്ള മറ്റുള്ളവർ കൂടി അറിയണം എന്ന് എനിക്ക് തോന്നി.

പുറത്തിറങ്ങിയതിന് ശേഷം

പുറത്തിറങ്ങിയതിന് ശേഷം

ആരുടേയും പേഴ്സണൽ കാര്യം കാണിക്കാൻ വേണ്ടിയുള്ളല്ല ഈ ബിഗ് ബോസ്ഹൗസ് എന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ടായതു കൊണ്ടു തന്നെയാണ് ഞാൻ ചിലരുടെ ആ വീട്ടിൽ നടന്ന ചില കാര്യങ്ങൾ പറഞ്ഞതും, ഞാൻ ആ വീട്ടിൽ കണ്ട കാര്യം പറയേണ്ടവരോട് പറയേണ്ടതു പോലെ വിളിച്ചു പറഞ്ഞു, ഞാൻ പറഞ്ഞപ്പോൾ ഒരക്ഷരം പോലും പറയാൻ പറ്റാതെ കുറ്റസമ്മതം നടത്തി നിൽക്കുന്നപ്പോലെ നിന്നിട്ട് പുറത്തിറങ്ങി ഈ കാര്യത്തെപറ്റി പലവട്ടം ചർച്ച ചെയ്യുന്നവരേ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്കറിയില്ല,കഷ്ട്ടം.

സത്യം ഉണ്ടെന്നല്ലേ

സത്യം ഉണ്ടെന്നല്ലേ

ഇതിനേയാണ് വീണു കിടക്കുന്നവിടെ കിടന്ന് ഉരുളുക എന്ന് പറയുന്നത് ? ഒരേ കാര്യം തന്നെ പല തവണ ആവർത്തിച്ചു പറയുബോൾ തന്നെ മനസ്സിലാക്കാം ഇതിൽ സത്യം ഉണ്ടെന്ന് ആല്ലേ, ഈ സത്യം പുറത്തായതിന്റെ നാണക്കേട്, അതാണ് സത്യമെന്നും ദയയുടെ കുറിപ്പില്‍ പറയുന്നു.

നന്ദിയും കടപ്പാടും

നന്ദിയും കടപ്പാടും

ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയ അന്നു മുതൽ എന്നെ ഒത്തിരി സ്ത്രീകൾ എന്നെ ഇഷ്ട്ടപ്പെടുന്നു എന്നുള്ളതും സത്യം, ഒത്തിരി ഫ്രണ്ട് റിക്വസ്റ്റ് സ്ത്രീകൾ ആണ് എനിക്ക് അയച്ചിട്ടുതും, എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഞാൻ പറഞ്ഞത് വിശ്വസിക്കാനും കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് കഴിഞ്ഞതിനും വളരേയേറെ നന്ദിയും കടപ്പാടും ഉണ്ടെന്നും ദയ കുറിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X