കേരള ജനതയ്ക്ക് കരുത്ത് പകര്‍ന്ന് ബിജിപാലിന്റെ മകളുടെ ഗാനം! വീഡിയോ കാണാം

By Midhun

പ്രളയക്കെടുതി കാരണം വലിയ ദുരിതമായിരുന്നു കേരള ജനത അനുഭവിച്ചിരുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ വീടും സ്ഥലവുമൊക്കെ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. അപ്രതീക്ഷിതമായി വന്ന പ്രകൃതി ദുരന്തം കേരളക്കരയാകെ തളര്‍ത്തിയിരുന്നു. എന്നിരുന്നാലും ജാതിമത ഭേദമന്യേയുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ആശ്വാസകരമായിരുന്നു.

സിനിമാ താരങ്ങളടക്കമുളളവര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു കേരളത്തിനു വേണ്ടി നടത്തിയത്. തുടര്‍ന്ന് ഇതില്‍ നിന്നും നാം അതിജീവിക്കും എന്ന നിശ്ചയ ദാര്‍ഢ്യം എല്ലാവരിലും ഉണ്ടായിരുന്നു. കേരളം പുനര്‍നിര്‍മ്മിക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമുളളത്. കേരളത്തിനായി വലിയ രീതിയിലുളള സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്നത്.

daya bijibal

ദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് കരുത്ത് പകര്‍ന്ന് ദയ ബിജിബാല്‍ പാടിയൊരു പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. 'പുഴയോട് മഴ ചേര്‍ന്ന്' എന്നു തുടങ്ങുന്ന ഗാനമാണ് കേരളത്തിനായി സമര്‍പ്പിച്ച് ബിജിബാലിന്റെ മകള്‍ ദയ പാടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്.

വലിയ കാര്യങ്ങളുടെ കുഞ്ഞുപാട്ട് എന്ന ടാഗ് ലൈനോടെ ബിജിബാല്‍ തന്നെയായിരുന്നു ഈ പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. ബിജിബാലിന്റെ സൈലന്റ് സ്‌കേപ്പ് ആണ് ഗാനം നിര്‍മ്മിച്ച് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ തന്നെ പാട്ടിന് ഈണം നല്‍കിയിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X