നടൻ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമം!! പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ

നടൻ കുഞ്ചാക്കോ ബോബന് നേരെ നടന്ന വധശ്രമത്തിൽ, പ്രതിയ്ക്ക് ഒരു വർഷം തടവ് ശിക്ഷ. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാലിൻ ജോസഫ്(75) ാണ് കേസിൽ കുറ്റക്കാരൻ. മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. വധഭീഷണിയ്ക്ക് 1 വർഷവും ആയുധം സൂക്ഷിച്ചതിന് ഒരു വർഷവുമാണ് ശിക്ഷയെങ്കിലും രണ്ടുകൂടി ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.റെയിൽവേ സ്റ്റേഷനിലെ നിരീക്ഷണ ക്യാമറകളും ചാക്കോച്ചനടക്കം എട്ട് പേരെ വിസ്തരിപ്പിച്ചതിന് ശേഷമാണ് ഇയാൾക്കെതിരെ കോടതി ശിക്ഷ വിധിച്ചത്.

Kunchacko Boban

2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേയ്ക്ക് പോകുന്നതിനായി മാവേലി എക്സപ്രസ് കാത്ത് നിൽക്കവെയായിരുന്നു സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും താരത്തിനെതിരെ കഠാര വീശുകയായിരുന്നു. രാത്രിയായിരുന്നു സംഭവം നടക്കുന്നത്. ശബ്ദം കേട്ട് യാത്രക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ചാക്കോച്ചൻ പാലക്കാട് റെയിൽവേ ഡിവിഷനിലെ പോലീസ് സ്റ്റേഷനിൽ പരതി നൽകിയിരുന്നു. എറണാകുളം റെയിൽവേ സ്റ്റേഷനിലെ സിസി ടിവിയിൽ ആക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ് തൊട്ട് അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X