വധഭീഷണി കാരണം പുറത്തിറങ്ങാന്‍ പേടി; തിലകന്‍
ദുബായ്: മലയാള സിനിമയിലെ ഒരു ഉപജാപക സംഘം തന്നെ വധിയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് നടന്‍ തിലകന്‍.
വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും പേടി തോന്നുന്നു. ഒരു പ്രമുഖ നടനാണ് ഇതിന്റെ പിന്നിലെന്നും തിലകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മറ്റുള്ളവരേക്കാള്‍ നന്നായി അഭിനയിച്ച് പേരെടുക്കുന്നതു മൂലമാകണം എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിയ്‌ക്കുന്നത്. ഉപജാപക സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായതോടെ തനിയ്‌ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു.
ജാതി വേര്‍തിരിവിനെതിരെ പ്രതികരിച്ചതോടെ മകന്‍ ഷമ്മിയേയും ഇവര്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്.
സിനിമകളില്‍ ആര് അഭിനയിക്കണമെന്ന് തീരുമാനിയ്‌ക്കുന്നത് സൂപ്പര്‍ സ്റ്റാറുകളാണ് അതു തന്നെയാണ് മലയാള സിനിമയുടെ ശാപവുമെന്നും തിലകന്‍ പറഞ്ഞു. ഇവരഭിനിയക്കുന്ന സിനിമകള്‍ വിജയിക്കാതെ ഇക്കൂട്ടര്‍ വിജയിച്ചുവെന്ന് വരുത്തി തീര്ക്കുകയാണ്- തിലകന്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications