»   » തന്നെ കൊല്ലാന്‍ ശ്രമമെന്ന് പല്ലിശേരി; എഴുതിയതിനെല്ലാം തെളിവുണ്ട്!!! ചൂണ്ടുവിരല്‍ ദിലീപിലേക്ക്???

തന്നെ കൊല്ലാന്‍ ശ്രമമെന്ന് പല്ലിശേരി; എഴുതിയതിനെല്ലാം തെളിവുണ്ട്!!! ചൂണ്ടുവിരല്‍ ദിലീപിലേക്ക്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ സെന്‍സേഷണല്‍ ആയി നില്‍ക്കുന്ന നടനാണ് ദിലീപ്. മിമിക്രി വേദികളില്‍ സഹസംവിധായകനായി സിനിമയിലെത്തി ഒടുവില്‍ മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകനായി വളര്‍ന്ന ദിലീപിന് കരിയറില്‍ പല പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. വ്യക്തി ജീവിതം മുതല്‍ കരിയര്‍ വരെ  ആരോപണങ്ങളില്‍ മുങ്ങി.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ദിലീപിന് അത്ര നല്ല സമയമല്ല. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ഈ വിഷയത്തില്‍ ദിലീപിനെതിരെ ശക്തമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് സിനിമ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയ പല്ലിശേരി ആണ്. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ തന്നെ കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി വീണ്ടുമെത്തിയിരിക്കുകയാണ്. എല്ലാക്കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് പല്ലിശേരി തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നത്.

പല്ലിശേരി എഴുതുന്ന അഭ്രലോകം

സിനിമ മംഗളം മാസികയില്‍ പല്ലിശേരി എഴുതുന്ന പംക്തിയാണ് അഭ്രലോകം. സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതുന്നത്. പല്ലിശേരിയുടെ എഴുത്ത് ഇതിനകം 450ഓളം അധ്യായങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. സിനിമ മംഗളത്തിലെ ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയ. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ.

ദിലീപിന്റെ കുടുംബ ജീവിതം

ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി. ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും കഴിഞ്ഞ നവംബറില്‍ ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടു.

എഴുതിയതിനെല്ലാം തെളിവുണ്ട്

പല്ലിശേരി എഴുതിയ പലകാര്യങ്ങളേയും ദിലീപ് ഖണ്ഡിച്ചിരുന്നു. ഒടുവില്‍ ദിലീപ് കാവ്യ വിവാഹത്തിന് സമ്മതം മൂളി എന്ന് ദിലീപ് പറഞ്ഞ മകള്‍ മീനാക്ഷി കാവ്യ മാധവനുമായി പിണങ്ങി, മഞ്ജുവിന്റെ അരികിലേക്ക് പോകാന്‍ ശ്രമിക്കുകയാണെന്നും പല്ലിശേരി ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ ഖണ്ഡിക്കാന്‍ ദിലീപിന് സാധിച്ചു. എന്നാല്‍ താന്‍ എഴുതിയതിനൊക്കെ തെളിവുണ്ട് എന്ന് പല്ലിശേരി വ്യക്തമാക്കി.

നാല് സ്ഥലങ്ങളിലായി സൂക്ഷിച്ചിരിക്കുന്നു

തന്റെ ലേഖനത്തിലൂടെ താന്‍ എഴുതിയ കാര്യങ്ങള്‍ക്കെല്ലാം തെളിവുകള്‍ ഉണ്ടെന്നാണ് പല്ലിശേരി പറയുന്നത്. ആ തെളിവുകളെല്ലാം താന്‍ നാല് വ്യത്യസ്ത സ്ഥലങ്ങളും വ്യക്തികളുടെ വീട്ടിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികത നഷ്ടപ്പെടാതെ നിയന്ത്രണ രേഖയില്‍ ഒതുങ്ങി നിന്നുകൊണ്ട് സത്യം പറയുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ ചിലര്‍ക്ക് സഹിക്കില്ലെന്നു പല്ലിശേരി പറയുന്നു.

പല്ലിശേരിയുടെ ജീവന് ഭീഷണി

നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കുന്നു. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വസിക്കുന്നു. അടുത്ത ദിവസങ്ങളിലായി തനിക്ക് വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ അതാണ് സൂചിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറയുന്നു.

പിന്തുടരുന്ന കാര്‍

തന്നെ ഗുണ്ടകള്‍ പിന്തുടര്‍ന്ന സംഭവത്തേക്കുറിച്ചും പല്ലിശേരി തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരു ദിവസം താന്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ ആരെയോ കാത്തിട്ടെന്നവണ്ണം ഒരു കാര്‍ ഓഫീസിന് അമ്പത് വാരം അകലെ കിടന്നിരുന്നു. താന്‍ കടന്നു പോകുന്നമ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് പോകും. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു. മൂന്നാം ദിവസം ഡ്രൈവര്‍ തന്നെ സൂക്ഷിച്ച് നോക്കി താന്‍ അയാളേയും, അദ്ദേഹം പറയുന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരുവന്‍ തന്റെ മുന്നില്‍ ബ്രേക്ക് ഇട്ടു. കുറച്ച് സമയം തന്നെ സൂക്ഷിച്ച് നോക്കിയ ശേഷം ബൈക്ക് ഓടിച്ചു പോയി. ഇത് തനിക്ക് പിന്നാലെ ശത്രുക്കള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കൈവശമുള്ള പല തെളിവുകളും ചാനലിലോ മാധ്യമങ്ങളിലോ താന്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചവര്‍ എത്തിക്കുമെന്നും പല്ലിശേരി പറയുന്നു.

എല്ലാ തെളിവുകളുമായി പുസ്തകം അവസാനഘട്ടത്തില്‍

സിനിമാക്കാരെ പരമാര്‍ശിച്ച് താന്‍ ലേഖനത്തില്‍ എഴുതിയതിനെല്ലാം രേഖകള്‍ ഉണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പുസ്തകം അവസാന ഘട്ടത്തിലാണെന്നും പല്ലിശേരി പറയുന്നുണ്ട്. ലേഖനത്തില്‍ നിന്ന് വ്യത്യസ്തമായി പുസ്തകത്തിലേക്ക് എത്തുമ്പോള്‍ പേരുകള്‍ സഹിതമുള്ള തുറന്നെഴുത്താണ്. ഒരു പുസ്തകത്തിന്റെ പ്രിന്റിംഗ് തീരാറായി എന്നും പല്ലിശേരി പറയുന്നു.

താന്‍ വിചാരിച്ചാലും നിര്‍ത്താനാകില്ല

എല്ലാം രഹസ്യമായിരിക്കും. പുസ്തക പ്രകാശനം നടന്ന് പുസ്‌കത്തിന്റെ കോപ്പികള്‍ എത്തേണ്ടിടത്ത് എത്തിയതിന് ശേഷം മാത്രമേ വാര്‍ത്തകള്‍ പുറത്ത് വരു. ഓരോരുത്തരുടേയും ജീവിതവും ജീവിതാഭാസവും അന്നറിയാം. പുസ്തകത്തിന്റെ പ്രസിദ്ധീകരണം താന്‍ വിചാരിച്ചാലും തടയാന്‍ സാധിക്കില്ലെന്ന് പല്ലിശേരി പറയുന്നു. പ്രിയ നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞാണ് പല്ലിശേരി കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
Death threat to Cinema Mangalam editor in charge Pallissery. He reveals about the car which follows him. He says, he has all the evidence what he wrote in his article named Abralokam in Cinema Mangalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam