»   » വാളെടുത്ത് വെട്ടും!! നടന്‍ കുഞ്ചാക്കോ ബോബന് നേരെ രാത്രിയില്‍ വധഭീഷണി

വാളെടുത്ത് വെട്ടും!! നടന്‍ കുഞ്ചാക്കോ ബോബന് നേരെ രാത്രിയില്‍ വധഭീഷണി

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
    കുഞ്ചാക്കോ ബോബന് നേരെ വധശ്രമം | filmibeat Malayalam

    പ്രേക്ഷകരുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബന് നേരെ യുവാവിന്റെ വധഭീഷണി. കഴിഞ്ഞ 4 ന് (ബുധനാഴ്ച ) രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം നടന്നത്. ഇതിനെ തുടർന്ന് എറണാകുളം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയൾക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.

    kuchakkoboban

    കുതിരയ്ക്ക് അറിയാമോ നിവിൻ പോളിയെ!! രണ്ട് തവണ കുടഞ്ഞിട്ടു, കൊച്ചുണ്ണിയുടെ ഷൂട്ടിനിടെ നിവിന് കുതിരകൾ കൊടുത്തത് എട്ടിന്റെ പണി...

    സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോകാൻ മാവേലി എക്സ്പ്രസ് കാത്തു നിൽക്കവെയായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവ് ആദ്യം താരത്തിന്റെ അടുത്ത് എത്തുകയും അസഭ്യ വർഷം നടത്തുകയായിരുന്നു. പിന്നീട് ഇയാളുടെ കയ്യിലുള്ള വാൾ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടുകയായിരുന്നു.

    കാണുമ്പോഴെല്ലാം അയാൾ കെട്ടിപ്പിടിക്കും!! മുഖം കഴുത്തില്‍ അമർത്തും, വെളിപ്പെടുത്തലുമായി കങ്കണ

    തുടര്‍ന്ന് തീവണ്ടിയിൽ കണ്ണൂരിലെത്തിയ കുഞ്ചാക്കോ ബോബൻ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതിപ്പെടുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി. എറണാകുളം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്നലെ (ഞയാറാഴ്ച7) വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകകയും ചെയ്തു.

    English summary
    Death threats to Kunchacko Boban, youth was arrested
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more