നടന്‍ വിശാലിനും സന്താനത്തിനും വധഭീഷണി

By Aswathi

ചെന്നൈ: തമിഴ് യുവ നായകന്‍ വിശാലിനും ഹാസ്യതാരം സന്താനത്തിനും നാടന്‍ നാസറിനും വധഭീഷണി. നടികര്‍ സംഘത്തിന്റെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെട്ടാല്‍ കൊല്ലുമെന്ന് കാണിച്ചാണ് താരങ്ങള്‍ക്ക് ഊമക്കത്തയച്ചിരിക്കുന്നത്. കത്തിന്റെ പൂര്‍ണ രൂപം പുറത്തുവിട്ടിട്ടുണ്ട്.

നടികര്‍ സംഘത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിന് നേരത്തെയും വിശാലിനും സന്താനത്തിനും നാസറിനുമെതിരെ മുന്നറിയിപ്പുകളുണ്ടായിരുന്നു. ഇനിയും ഇത്തരത്തില്‍ സംഘത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുകയാണങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. മൂവര്‍ക്കും വെവ്വേറിയാണ് കത്ത് ലഭിച്ചത്.

Vishal, Santhanam

നേരത്തെ കമല്‍ ഹസന്റെ വിശ്വരൂപം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുള്‍പ്പടെ വിശാല്‍ ഇടപെട്ടിരുന്നു. ഈ പ്രശ്‌നത്തിലിടപെട്ടതിന് വിശാലിനു പുറമെ മറ്റ് താരങ്ങള്‍ക്കും നടികര്‍ സംഘത്തിന്റെ വിമര്‍ശങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

വിശ്വരൂപത്തിന്റെ പ്രദര്‍ശവുമായി ബന്ധപ്പെട്ട് നടികര്‍ സംഘത്തിന്റെ ഓഫീസിനുമുന്നില്‍ തമിഴ് നടന്മാര്‍ ഒപ്പു ശേഖരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിശാലിനെ സംഘം വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ കത്ത് അയച്ചത് ആരാണെന്ന കാര്യം വ്യക്തമല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X