twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലെ യുവസംവിധായകനെ മരിച്ച നിലയില്‍ കണ്ടെത്തി! മരണം ആദ്യ സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ

    |

    ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കവെ മലയാളത്തിലെ യുവസംവിധായകനെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍ വര്‍മ്മ എന്ന നവാഗത സംവിധായകനെയാണ് അത്താണി ആനേടത്ത് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴ്ച രാത്രി മുതല്‍ കാണാതായ അരുണിന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

    director-arun-varma

    സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അരുണിന്റെ ആദ്യ സിനിമയായ തഗ് ലൈഫ് ചിത്രീകരണം പൂര്‍ത്തിയാക്കി ജൂലൈയില്‍ റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നു. നാല് വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചിരുന്നതിന് ശേഷമാണ് അരുണ്‍ സ്വന്തമായി ഒരു സിനിമ എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. അരുണിന്റെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

    ആകാശ് ജോണ്‍ കെന്നഡിയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. സ്വപ്നങ്ങളെ പന്‍തുടരുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഷെയിന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നേരത്തെ ഷെയിന്റെ മുഖം കാണിക്കാതെയുള്ള സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.

    English summary
    Debudant director Arun Varma passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X