twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍ അഗ്‌നിരേഖയും

    By Ravi Nath
    |

    Movie
    ജൂണ്‍ ആദ്യവാരം തിരുവനന്തപുരത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റെര്‍ നാഷണനല്‍ ഡോക്യുമെന്ററി ഫെസ്‌റിവലില്‍ അഗ്‌നി രേഖ എന്ന ചിത്രം കൂടി ഉള്‍പ്പെടുത്തി.

    ഒഡേസ സത്യന്‍ സംവിധാനം നിര്‍വ്വഹിച്ച അഗ്‌നിരേഖ പ്രതിപാദിക്കുന്നത് അടിയാന്തരാവസ്ഥ ഭീകരതയുടെ ഒരു ഏടാണ്. കക്കയം പോലീസ് ക്യാമ്പിലേക്ക് പോലീസ് പിടി കൂടി കൊണ്ടുപോവുകയായിരുന്നു അങ്ങാടിപ്പുറം ബാലകൃഷ്ണനേയും പ്രാഭാകരന്‍ മാസ്റ്ററേയും. ജീപ്പിന്റെ പിന്നില്‍ സൂക്ഷിച്ച പെട്രോള്‍ ക്യാനിന് തീ കൊടുത്ത് ഡി.വൈ.എസ്.പിയെ കെട്ടിപിടിച്ചു കൊണ്ട് മരണം വരിക്കുകയായിരുന്നു ഈ യാത്രയില്‍ അങ്ങാടിപ്പുറം ബാലകൃഷ്ണന്‍.

    അടിയന്താരാവസ്ഥ കാലഘട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരില്‍ ശ്രദ്ധേയനായിരുന്ന അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ജീവിതവും സമരകാലവും പറയുന്ന ചിത്രമാണ് അഗ്നിരേഖ. അടിയന്തരാവസ്ഥകാലത്ത് പോലീസുകാര്‍ അടിച്ചു പരിക്കേല്പിച്ച കൈകളുമായി പാര്‍ലിമെന്റില്‍ പ്രസംഗിക്കുന്ന എകെജിയുടെ ഫോട്ടോയും വാര്‍ത്തയും ദേശാഭിമാനി പ്രസിദ്ധീകരിക്കാത്തത് ചോദ്യം ചെയ്തതില്‍ അങ്ങാടിപ്പുറം ബാലകൃഷ്ണനെ സിപിഎം പുറത്താക്കുകയായിരുന്നുവത്രേ.

    ഈ കാര്യം സഹപ്രവര്‍ത്തകനായ പ്രഭാകരന്‍ മാസ്‌റര്‍ അഗ്‌നിരേഖയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. നേരത്തെ ഫിലിം ഫെഡറേഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് അഗ്‌നിരേഖയെ പുറം തള്ളിയത് ഈ പരാമര്‍ശമുള്ളതുകൊണ്ടാണെന്നത് വിവാദമായിരുന്നു. അഫ്ഗാനിസ്താനില്‍ നിന്നും പാക്കിസ്താനില്‍ നിന്നുമുള്ള ഡോക്യുമെന്ററികള്‍ ഈ മേളയില്‍ പ്രധാന ആകര്‍ഷകങ്ങളായിരിക്കും.

    English summary
    Kerala State Chalachitra Academy to screen its film Agni Rekha in its documentary and short-film festival from June 8 to 12.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X