നാഗാര്‍ജുനയുടെ ഫാംഹൗസില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാം ഹൗസില്‍ നിന്നും അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച നാഗാര്‍ജുന ജൈവ കൃഷി ആരംഭിക്കുന്നതിനായി ജോലിക്കാരെ കൃഷി സ്ഥലത്തേക്ക് വിട്ടിരുന്നു.
രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ഫാം ഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കൃഷി സ്ഥലത്തെത്തിയ ജോലിക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുളളതായി പോലീസ് പറഞ്ഞു. പുരുഷന്റെതാണ് മൃതദേഹമെന്നും പോലീസ് പറഞ്ഞു. ചക്കലി പാണ്ടു എന്ന യുവാവിന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം കണ്ടെടുത്ത ശേഷം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തെലങ്കാനയിലെ പാപ്പി റെഡ്ഡിഗുഡയിലാണ് നാഗാര്‍ജുനയുടെ ഫാം ഹൗസ് ഉളളത്. ഒരു വര്‍ഷം മുമ്പാണ് നാഗാര്‍ജുന ഈ സ്ഥലം വാങ്ങിയത്. പാപ്പി റെഡ്ഡിഗുഡയില്‍ 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നാഗാര്‍ജുനയുടെ ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കൃഷി ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലായിരുന്നു നടനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











