ദിലീപിനെ പുറത്താക്കിയത് എന്തിന്!! അമ്മയ്ക്കെതിരെ വിമർശനവുമായി തിരക്കഥാകൃത്ത്, ഇവർ പറയുന്നത് കേൾക്കൂ
അമ്മ ദിലീപിനെ തിരിച്ചെടുത്തതില്‍ ഞെട്ടലൊന്നുമില്ല
സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ദിലീപിന്റെ അമ്മയിലേയ്ക്കുള്ള മടങങി വരവിനെ കുറിച്ചാണ്. ഭൂരിഭാഗം താരങ്ങളും താരത്തിന്റെ മടങ്ങി വരവിന് വേണ്ടി മുറവിളി കൂട്ടുകയാണ്. ഭൂരിഭാഗം താരങ്ങളും സംസാരിക്കുന്നത് ദിലീപിനോട് അമ്മ ചെയ്ത് നീതി കേടിനെ കുറിച്ചാണ്. ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് കൊണ്ടു വരണമെന്ന് ഇവരുടെ എല്ലാവരുടേയും ആവശ്യം. എന്നാൽ ഇത് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അംഗീകരിച്ചിട്ടുമുണ്ട്.

ദിലീപിനു വേണ്ടി താരങ്ങൾ ഇങ്ങനെ മുറവിളി കൂട്ടുമ്പോൽ സമൂഹമാധ്യമങ്ങളിൽ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. യുവനടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നടക്കുന്നു. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നതെന്നുള്ള ചോദ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഉയരുന്നുണ്ട്. അമ്മയുടെ പുതിയ നടപടിയെ കുറിച്ച് സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ പ്രതികരിച്ചിരുന്നു. ന്യൂസ്‌റപ്റ്റിനോടായിരുന്നു ഇവരുടെ പ്രതികരണം.

അമ്മയുടെ തീരുമാനം ഞെട്ടിച്ചില്ല
ദിലീപിനെ തിരിച്ചെടുക്കുന്നുവെന്നുളള അമ്മയുടെ തീരുമാനം തന്നെ ഞെട്ടിച്ചിട്ടില്ലെന്ന് ദിദി ദാമോദരൻ പറഞ്ഞു. കാരണം കുറ്റാരോപിതനായി ജയിലിൽ കഴിയുമ്പോൾ
തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ട ആളുകൾ ദിലീപിനെ സന്ദർശിച്ചിരുന്നു. ഇതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നെന്നും ഇവർ പറഞ്ഞു.

ദിലീപിനെ എന്തിന് അമ്മയിൽ നിന്ന് പുറത്തി
ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരികെ എടുക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ തനിയ്ക്ക് ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. ഒരുകാര്യത്തിൽ മാത്രമാണ് സംശയം
തോന്നിയത്. എന്തിനായിരുന്നു ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയത്. ഒരു സംഘടനയിൽ നിന്ന് ഒരു അംഗത്തെ പുറത്താക്കുന്നതിന് ചില നടപടി ക്രമങ്ങൾ ഉണ്ട്.
സംഭവത്തെ കുറിച്ചുള്ള വിശദീകരണം ചോദിക്കൽ, സസ്പെന്‍ഷന്‍ എന്നിങ്ങനെ. എന്നാൽ അന്ന് ദിലീപിനെ പുറത്താക്കുമ്പോള്‍ ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല.
എന്നിട്ടും അന്ന് അതിനെ പിന്തുണച്ചത് ഒരു പോസിറ്റീവായ സമീപനമായിരുന്നതുകൊണ്ടാണ്.

ദിലീപിനെ തിരിച്ചെടുക്കുമ്പോൾ നിരവധി സംശയം
ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുക്കുമ്പോൾ നിരവധി സംശയങ്ങളുണ്ട്. കാരണം പുറത്താക്കിയ സാഹചര്യത്തിൽ നിന്ന് പ്രത്യേകിച്ച് മാറ്റമൊന്നും
ഇപ്പോഴുമില്ല. ഇപ്പോഴും ദിലീപിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. എന്നിട്ടും തിരിച്ചെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, അതിലും പ്രശ്നങ്ങളുണ്ടെന്ന് ദീദി പറഞ്ഞു

ഉത്തരവാദിത്വം കാണിക്കണം
ലോകം മുഴുവനും ഉറ്റുനോക്കുന്ന സംഘടനയാണ് അമ്മയെന്ന് യോഗത്തിൽ മോഹൻലാൽ പറഞ്ഞിഞ്ഞിരുന്നു. തന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള ഒരു സംഘടന
കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ദിദി ദാമോദരൻ പറഞ്ഞു. കൂടാതെ യിലിൽ കഴിഞ്ഞപ്പോൾ തന്നെ സിനിമയുമായി ബന്ധപ്പെട്ട ആളുകൾ ദിലീപിനെ കാണാൻ
പോയപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. അതു കൊണ്ട് ഇക്കാര്യത്തില്‍ ഒരു ഞെട്ടലൊന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല നടക്കേണ്ടിയിരുന്നതെന്നും ഇവർ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications