»   » എന്നെ പോലെയുള്ളവര്‍ക്ക് ഒന്നുകില്‍ രാജ്ഞിയെ പോലെ ജീവിച്ച് അവഗണിക്കപ്പെടുക, അല്ലെങ്കില്‍ ആത്മഹത്യ!

എന്നെ പോലെയുള്ളവര്‍ക്ക് ഒന്നുകില്‍ രാജ്ഞിയെ പോലെ ജീവിച്ച് അവഗണിക്കപ്പെടുക, അല്ലെങ്കില്‍ ആത്മഹത്യ!

Posted By: Sanviya
Subscribe to Filmibeat Malayalam


തെന്നിന്ത്യന്‍ മാദകറാണി. ഷക്കീലയെ കുറിച്ച് പറയുമ്പോള്‍ ഇന്നും ആളുകളുടെ വായിനകത്ത് ചൂട് കൂടും. തെന്നിന്ത്യയിലെ ഹോട്ട് താരമായ സില്‍ക്ക് സ്മിത പ്രധാന വേഷത്തില്‍ എത്തിയ പ്ലേ ഗേള്‍സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമയില്‍ എത്തുന്നത്. ഇളമനസേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി.

മലയാളത്തില്‍ അഭിനയിച്ച കിന്നാര തുമ്പികള്‍ പ്രേക്ഷകര്‍ മറക്കാന്‍ വഴിയില്ല. തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ഒളിച്ച് രാത്രി ഷോകളാണ് പലരും കണ്ടത്. പലരും പരിഹാസത്തോടെ നോക്കിയ നടി. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് അവളിലെ സ്ത്രീയെ തിരിച്ചറിയുന്നത്. ഷക്കീല എന്ന നടിയെ കുറിച്ച് കേരള വര്‍മ്മ കോളേജിലെ ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഷക്കീലയെ ആദ്യമായി കാണുന്നത്

ഷക്കീലയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു സിനിമാ വാരികയുടെ നടുപേജിലാണ്. ഇറക്കി വെട്ടിയ ബ്ലൗസും ലുങ്കിയുമുടുത്ത് ഉറക്ക ചടവുകളുള്ള കണ്ണുകളും വശ്യത നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ആ സ്ത്രീ രൂപത്തെ ഞാന്‍ കുറേ നേരം നോക്കി. എന്ത് പ്രത്യേകതയാണ് ഇവര്‍ക്കുള്ളതെന്ന് ഞാന്‍ കൗതുകത്തോടെ ചിന്തിച്ചു.

ആണ്‍കുട്ടികള്‍ക്കിടയില്‍ എന്നും

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തൃശൂര്‍ ടൗണിലെ രണ്ട് തിയേറ്ററുകളിലാണ് ഷക്കീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബിന്ദു തിയേറ്ററുകളിലും ഗിരിജ തിയേറ്ററുകളിലും. ഗിരിജയിലേതാ പടം? ബിന്ദുവിലേയോ? അകാലത്ത് ആണ്‍കുട്ടികള്‍ക്കിടയില്‍ ഈ അന്വേഷണം പതിവായിരുന്നു.

കൈരളി ടിവിയില്‍ രാത്രി 12 മണിക്ക്

ആ സമയത്താണ് കൈരളി ടിവിയില്‍ ശനിയാഴ്ച രാത്രികളില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതൊരു വിപ്ലവം തന്നെയായിരുന്നു. രാത്രി 12 മണിക്കാണ് പ്രദര്‍ശനം. പത്രം കൈയില്‍ കിട്ടിയാല്‍ ഉടന്‍ അന്നത്തെ സിനിനിമയേതാണെന്ന് നോക്കാനായിരുന്നു തിടുക്കം. കിന്നാര തുമ്പികള്‍. ഞാന്‍ ശരിക്കുമൊന്ന് ഞെട്ടി.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

English summary
Deepa Nisanth about Shakeela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam