twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന്റേത് അശ്ലീലം!!! പുതിയ 'ആമി'ക്കെതിരെ ദീപ നിശാന്ത്

    മഞ്ജുവാര്യര്‍ക്കെതിരെ ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആമിയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയ പ്രഖ്യാപനമല്ലെന്ന് പറഞ്ഞതിന് എതിരെയായിരുന്നു പോസ്റ്റ്.

    By Jince K Benny
    |

    മാധവിക്കുട്ടിയുടെ കഥ പറഞ്ഞ് കമല്‍ ഒരുക്കുന്ന ആമിയുടെ വിവാദങ്ങള്‍ ഒഴിയുന്നില്ല. വിദ്യാ ബാലന്റെ പിന്മാറ്റത്തോടെ വാര്‍ത്തകളില്‍ ഇടം നേടിയ ആമി. പിന്നീട് രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെട്ടു. നിരവധി നായികമാര്‍ വിദ്യയ്ക്ക് പകരം ആമിയാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ തന്റെ ആമിയെ കമല്‍ പ്രഖ്യാപിച്ചു.

    മഞ്ജുവാര്യര്‍ വിദ്യയ്ക്ക് പകരക്കാരിയായതോടെ വിവാദങ്ങള്‍ കൂടുകയായിരുന്നു. ചിത്രത്തിന് പിന്നിലെ മതവും രാഷ്ട്രീയവും വിവാദത്തിന് തീപകര്‍ന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ മഞ്ജുവിനെതിരായ പരാമര്‍ശങ്ങള്‍ നിറഞ്ഞതോടെ മഞ്ജു മറുപടിയുമായി രംഗത്തെത്തി. എന്നാല്‍ അതുകൊണ്ടും ഒന്നും അവസാനിച്ചില്ല. അതിനെ എതിര്‍ത്ത് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും രംഗത്തെത്തി. മഞ്ജുവിന്റെ മറുപടിക്കെതിരെ ദീപ തന്റെ ഫേസ്ബുക്ക് പേജിലാണ് മറുപടി നല്കിയത്.

    മഞ്ജുവിന്റെ വാക്കുകള്‍ അശ്ലീലം

    ആമിയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയ പ്രഖ്യാപമല്ലെന്ന് പറഞ്ഞാണ് മഞ്ജുവാര്യരുടെ പോസ്റ്റ് ആരംഭിക്കുന്നത്. അതിനെയാണ് ദീപ നിശാന്ത് വിമര്‍ശിച്ചതും. രാഷ്ട്രീയം എന്നത് അത്ര മോശപ്പെട്ട കാര്യമല്ല. അതൊരു നിലപാട് കൂടിയാണ്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്നും ദീപ മഞ്ജുവിനെ ഓര്‍മിപ്പിക്കുന്നു.

    മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്

    രാഷ്ട്രീയമെന്നത് പോര്‍വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല. ഇടപടെലും രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്ന് നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണെന്ന് പറഞ്ഞ ദിപ രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞ് മാധവിക്കുട്ടിയാകാനും മഞ്ജുവിനെ ആഹ്വാനം ചെയ്തു.

    എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം

    ഭാരതത്തില്‍ ജനിച്ച ഏതൊരാളേയും പോലെ തന്റെ രാജ്യമാണ് തന്റെ രാഷ്ട്രീയമെന്ന് മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മതങ്ങളേക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടും മഞ്ജു ആ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. മാധവിക്കുട്ടിയെ മതവുമായി ബന്ധപ്പെടുത്തിയ ചില കമന്റുകളും മഞ്ജുവിന്റെ ഫേസ്ബുക്കില്‍ ചിലര്‍ നടത്തിയിരുന്നു. അതിനെതിരെയായിരുന്നു മഞ്ജുവിന്റെ ഈ മറുപടി.

    കമല്‍ എന്ന ഗുരു

    കമലിന്റെ രാഷ്ട്രീയമല്ല തന്റെ ഗുരുവിനൊപ്പം 20 വര്‍ഷത്തിന് ശേഷം പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരത്തിന്റെ ആവേശത്തിലാണ് താനെന്നും മഞ്ജു കുറിപ്പില്‍ പറഞ്ഞിരുന്നു. കമല്‍ ചിത്രങ്ങളാണ് ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളില്‍ മഞ്ജുവായിരുന്നു നായിക.

    ആമിയെ സിനിമയായി കണുക

    ഏതൊരു അഭിനേത്രിയേയും പോലെ മാധവിക്കുട്ടി എന്ന ഇതിഹാസത്തെ അവതരിപ്പിക്കാനുള്ള അവസരം തന്നെയും കൊതിപ്പിക്കുന്നുവെന്ന് മഞ്ജു പറഞ്ഞു. ദയവായി ആമിയെ സിനിമയായും തന്റേത് അതിലെ ഒരു കഥാപാത്രമായി മാത്രം കാണണമെന്നും മഞ്ജു പറഞ്ഞു. നല്ലൊരു സിനിമ നിര്‍മിക്കാനുള്ള ശ്രമമാണ് ആമിയെന്നും മഞ്ജു തന്റെ കുറിപ്പില്‍ പറഞ്ഞു.

    വിവാദങ്ങള്‍ സൃഷ്ടിക്കരുത്

    ലോകസിനിമയിക്കുള്ള മലയാളത്തിന്റെ ഐതിഹാസിക സമര്‍പ്പണമാണ് ആമി. ഈ വലിയ വേഷമേറ്റെടുക്കുമ്പോള്‍ പ്രേക്ഷകരുടെ പിന്തുണ മാത്രമാണ് കരുത്തെന്നും കൂടെയുണ്ടാകണമെന്നും മഞ്ജു തന്റെ കുറിപ്പില്‍ പറഞ്ഞു. തന്നെ മുന്‍നിര്‍ത്തി ചേരിതിരഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്ക പകരം ഈ സിനിമയക്കായി ഒരുമിച്ച് നില്‍ക്കണമെന്നും മഞ്ജു പറഞ്ഞു.

    മഞ്ജുവിന്റെ പോസ്റ്റിനെതിരെ ദീപ നിശാന്ത് പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.

    English summary
    Deepa Nishanth publish a post in her facebook against Manju on Amy contraversy. She critise Manju on her words that Amy is not her political stand.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X