നിന്റെ അഭിനയമാണ് നല്ലത്! വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷെയിനോട് ദീപക് ദേവ് പറഞ്ഞത് വൈറലാകുന്നു
സ്വാഭാവികാഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നേറുകയാണ് ഷെയ്ന്‍ നിഗം എന്ന പ്രതിഭ. മിമിക്രി,സിനിമാ രംഗത്ത് തിളങ്ങിയ അബിയുടെ മകനായ ഷെയ്ന്‍ ഓരോ സിനിമകളിലും ശ്രദ്ധേയമാര്‍ന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് മുന്നേറുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലും മികച്ച പ്രകടനം നടത്താന്‍ താരപുത്രന് സാധിച്ചിരുന്നു.
കുമ്പളങ്ങിയില്‍ ബോബി എന്ന കഥാപാത്രമായിട്ടാണ് ഷെയിന്‍ നിഗം എത്തിയിരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെയായിരുന്നു ഷെയ്ന്‍ കാഴ്ചവെച്ചത്. ചിത്രത്തിലെ ബോബിയുടെയും ബേബി മോളുടെയും പ്രണയം പ്രേക്ഷകരുടെ മനസ് കീഴടക്കിയിരുന്നു. അതേസമയം ഷെയിന്‍ നിഗത്തിന്റെതായി പുറത്തിറങ്ങിയ പഴയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരുന്നു. വീഡിയോയില്‍ ദീപക് ദേവ് ഷെയ്‌നിനോട് പറഞ്ഞൊരു കാര്യമായിരുന്നു ശ്രദ്ധേയമായിരുന്നത്.

ഷെയ്ന്‍ നിഗം എന്ന പ്രതിഭ
കരിയറിന്റെ തുടക്കത്തില്‍ ബാലതാരമായി തുടക്കമിട്ട ഷെയിന്‍ ചെറിയ വേഷങ്ങളിലൂടെയാണ് എത്തിയിരുന്നത്. പിന്നീട് രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് കമ്മട്ടിപ്പാടം,c/0 സൈറ ബാനു, പറവ.ഈട തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ നടന്‍ എത്തി. സ്വാഭാവിക അഭിനയത്തിലൂടെയാണ് നടന്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലും തിളങ്ങി
മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലും ശ്രദ്ധേയ പ്രകടനമായിരുന്നു ഷെയ്ന്‍ നിഗം നടത്തിയിരുന്നത്. കുമ്പളങ്ങി എന്ന സ്ഥലത്തെ നാല് സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സംവിധായകന്‍ പറഞ്ഞത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയിരുന്നത്. ഈടയ്ക്ക് ശേഷം ഷെയിന്‍ അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു.

ഷോയുടെ ഓഡിഷനിടെ
കുമ്പളങ്ങി നൈറ്റ്‌സിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുന്ന സമയത്താണ് ഷെയിന്റെതായുളള ഒരു വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്. ചെറുപ്പക്കാലത്ത് അമൃത ടിവി നടത്തിയ ഗായകരെ തിരഞ്ഞെടുക്കുന്നതിനുളള ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി നടന്‍ പോയിരുന്നു. ഷോയുടെ ഓഡിഷനിടെ ഷെയിന്റെ പ്രകടനം കണ്ട ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

നിന്റെ പാട്ടിനേക്കാളും നല്ലത്
നിന്റെ പാട്ടിനേക്കാളും നല്ലത് നിന്റെ അഭിനയം ആണെന്നാണ് ദീപക് ദേവ് അന്ന് ഷെയിന്‍ നിഗത്തോട് പറഞ്ഞത്. ദീപക് ദേവിനൊപ്പം ജഡ്ജായി ജോര്‍ജ്ജ് പീറ്ററും ഉണ്ടായിരുന്നു. എതായാലും അന്ന് ദീപക് ദേവ് പറഞ്ഞതു പോലെ തന്നെ സിനിമാ രംഗത്ത് തിളങ്ങിനില്‍ക്കുകയാണ് ഷെയിന്‍ നിഗം എന്ന നടന്‍. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍നിന്നും നായകപദവി വരെ എത്തിനില്‍ക്കുന്നു നടന്റെ കരിയര്‍. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷവും ഷെയിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications