ആ നെല്ലിക്ക ആസിഫിനില്ല, ദീപക്കിന്
നവാഗതനായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന നെല്ലിക്ക എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ആസിഫ് അലിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ നെല്ലിക്ക ആസിഫിനില്ലത്രെ. ആസിഫ് അലിക്ക് പകരം തട്ടത്തിന്‍ മറയത്ത്, തിര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപക് പറമ്പലാണ് നായകനാകുന്നത്.
ചിത്രത്തിന് വേണ്ടി കഥയെഴുതുന്ന പി ആര്‍ അരുണാണ് ആസിഫിന് പകരം ദീപക്കായ കാര്യം പുറത്തു പറഞ്ഞത്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ യുവകമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ മനോജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് വിനീതിന്റെ തന്നെ തിരയില്‍ ഒരു വില്ലന്‍ വേഷത്തിലാണ് എത്തിയത്.

ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ദീപക് നായകനായി തുടക്കം കുറിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമല്ലെങ്കിലും ബാബുരാജ് കാലഘട്ടത്തെ കുറിച്ച് ചിത്രം പ്രതിപാദിക്കുന്നു. വ്യത്യസ്തമായ ശബ്ദത്തിനുടമയായ ബാബുരാജ് ഒത്തിരി ഗാനങ്ങള്‍ മലയാളത്തിന് വേണ്ടി പാടിയിട്ടും അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ലെന്നാവും ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബാബുരാജിന്റെ തീവ്ര ആരാധകനാണ് ചിത്രത്തില്‍ ദീപക് അവരിപ്പിക്കുന്ന ബാലു എന്ന കഥാപാത്രം.
പ്രശസ്ത ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വജ്രം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കുല്‍ക്കര്‍ണി തലപ്പാവ്, കുരുക്ഷേത്ര, വന്ദേമാതരം തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഷാജൂണ്‍ കുര്യാന്‍, സിബി മലയില്‍ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളിലായി മുപ്പതോളം സിനിമകള്‍ക്ക് ചിത്രസംയോജനം നടത്തിയ പരിചയവുമയാണ് ബിജിത്ത് ബാല തന്റെ കന്നി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ജോയ് മാത്യവിന്റെ ഷട്ടറും ദേശീയ പുരസ്‌കാരം ലഭിച്ച കളിയച്ചനും എഡിറ്റ് ചെയ്തത് ബിജിത്ത് ബാല തന്നെ.


Click it and Unblock the Notifications











