ദീപക് ഇനി കിണ്ടി ശശി!!
വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഒരു ചെറിയ രംഗത്ത് വന്നു പോയ 'യഥാര്‍ത്ഥ' കമ്യൂണിസ്റ്റുകാരനായിരുന്നു ദീപക് പറമ്പല്‍. അടുത്ത ചിത്രത്തില്‍ ദീപക് ശശിയായിട്ടാണ് എത്തുന്നത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന കുഞ്ഞിരമായാണം എന്ന ചിത്രത്തിലാണ് ദീപക് ദേവ് ശശി എന്ന കഥാപാത്രമായി എത്തുന്നത്.

കുഞ്ഞൂട്ടന്‍ എന്നാണ് ദീപക്കിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ ഓരോ കഥാപാത്രത്തിനും വിളിപ്പേരുണ്ട്, അങ്ങനെ ദീപക്കിന്റെ കുഞ്ഞൂട്ടന്റെ വിളിപ്പേരാണ് ശശി. ഒരു പപ്പടം ഷോപ്പിന്റെ ഉടമസ്ഥനായ കുഞ്ഞൂട്ടനെ നാട്ടുകാര്‍ വിളിക്കുന്നത് കിണ്ടി ശശി എന്നാണത്രെ.
വിനീതിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷവും ദീപക് പങ്കുവച്ചു. ഇന്റസ്ട്രിയില്‍ തന്റെ ഗുരുവാണ് വിനീതെന്നാണ് ദീപക് പറയുന്നത്. ഒരു അഭിനയഅനുഭവവുമില്ലാത്ത എനിക്ക് വിനീതാണ് സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കി തന്നത്.
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം നെല്ലിക്ക, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു എന്നീ ചിത്രങ്ങളിലും ഞാന്‍ നായകനായി അഭിനയിച്ചു. പക്ഷെ കരിയറില്‍ ഏറ്റവും മികച്ച വേഷമായി പ്രേക്ഷകര്‍ ഇന്നും കാണുന്നത് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ സഖാവ് രാജേഷിനെയാണ്. ചെറിയ വേഷമാണെങ്കിലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും അതാണെന്ന് ദീപക് പറയുന്നു.
രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലോഹം എന്ന ചിത്രത്തിലാണ് ദീപക് അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ അജു വര്‍ഗീസുമുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഇല്ലെങ്കിലും ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ എന്ന നിലയില്‍ താന്‍ വലിയ സന്തോഷവാനാണെന്നും ദീപക് പറഞ്ഞു.


Click it and Unblock the Notifications











