നടന്‍ ദീപന്‍ മുരളി അച്ഛനായി! മകളുടെ ആദ്യചിത്രം പങ്കുവെച്ച് താരം! മേദസ്വി ദീപന്‍റെ ചിത്രങ്ങള്‍ കാണാം!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദീപന്‍ വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുവെന്നുള്ള സൂചനയും ചിത്രങ്ങളുമൊക്കെ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
വിവാഹം കഴിഞ്ഞ് നാളുകള്‍ കഴിയുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്. ഭാര്യയെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ഇടയ്ക്ക് അദ്ദേഹം പറയാറുണ്ടായിരുന്നു. രസകരമായ ടാസ്‌ക്കുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ദീപന്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ഇക്കാര്യത്തില്‍ ആരാധകരും നിരാശയിലായിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയതിന് ശേഷവും ബിഗ് ബോസിനെക്കുറിച്ച് വാചാലനാവാറുണ്ടായിരുന്നു അദ്ദേഹം. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സീരിയലിലേക്ക് തിരിച്ചെത്തുകയാണ്. ദീപന്‍ തിരിച്ചുവരുന്നതിന്റെ പ്രമോയും പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം (ജൂലൈ 22) രാത്രി 11.10 നാണ് മകള്‍ ജനിച്ചതെന്നും അമ്മയുടെ സാന്നിധ്യമാണ് മകളിലൂടെ അറിഞ്ഞതെന്നും ദീപന്‍ കുറിച്ചിട്ടുണ്ട്. മേദസ്വി ദീപന്‍ എന്ന പേരാണ് മകള്‍ക്ക് നല്‍കിയിട്ടുള്ളത്. നിങ്ങളുമായി ഈ സന്തോഷം പങ്കുവെച്ചില്ലെങ്കില്‍ ആശ്വാസമാവില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ആദ്യചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ദീപന്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











