പൃഥ്വിരാജിന് വീണ്ടും കാമ്പസ് ചിത്രം
പൃഥ്വിരാജിനിപ്പോള്‍ ഭാഗ്യകാലമാണ്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങള്‍, മണിരത്‌നം ചിത്രത്തില്‍ അസവരം എന്നുവേണ്ട ഒരു യുവനായകന്‍ ആഗ്രഹിച്ചേയ്‌ക്കാവുന്ന കാര്യങ്ങളെല്ലാം പൃഥ്വിയുടെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്.
പുതുമുഖസംവിധായകന്‍ ദീപന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും പൃഥ്വിരാജിനെയാണ് നായകനായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനരാഷ്ട്രീയം മുഖ്യവിഷയമാക്കി ദി ലീഡര്‍ എന്ന ഒരു ചിത്രം ദീപന്‍ മുമ്പ് സംവിധാനം ചെയ്‌തിരുന്നു. ഇത് ദീപന്റെ രണ്ടാമത്തെ ചിത്രമാണ്.
ഒരു സ്വാശ്രയ എന്‍ജിനീയറിംഗ് കോളെജ് കാമ്പസിന്റെ പഞ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. കാമ്പസില്‍ സുന്ദരിമാരുടെ ശ്രദ്ധാകേന്ദ്രമായ യുവാവിന്റെ വേഷമാണ് പൃഥ്വിയ്‌ക്ക്.
ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്‌റ്റ് പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളാരൊക്കെയാണെന്ന കാര്യം അറിവായിട്ടില്ല. ദിലീപ് നയകനായ മുല്ലയുടെ തിരക്കഥ രചിച്ച സിന്ധു രാജാണ് ഈ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications