അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
മലയാള സിനിമയിലെ മുത്തച്ഛനായ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി യാത്രയായത് അടുത്തിടെയായിരുന്നു. താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് വാചാലരായെത്തിയിരുന്നു. മുത്തച്ഛനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ദീപാങ്കുരന്‍. അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
മുത്തശ്ശന്റെ കൂടെ ബഹു: മുഖ്യമന്ത്രി ആശുപത്രിയിൽ നിൽക്കുന്ന ഫോട്ടോ വച്ച് ട്രോളുകൾ കുറെ കണ്ടു. രണ്ടു വർഷം മുൻപെ എടുത്ത ചിത്രമാണ് അത്. ഞാനും സാക്ഷിയാണ്. അദ്ദേഹവും ബഹു: ആരോഗ്യ മന്ത്രിയും നമ്മുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ ദിവസവും ഫോൺ ചെയ്തു സുഖാന്വേഷണം നടത്തുമായിരുന്നു. അവരെപ്പറ്റി മോശമായി എഴുതിക്കണ്ട് വലിയ ദുഃഖം തോന്നി. അത്തരം ട്രോളുകളെ വിശ്വസിക്കരുത്.
മാത്രമല്ല എന്റെ അമ്മാമൻ ശ്രീ. ഭവദാസൻ നമ്പൂതിരി ഒരു വർഷമായിട്ട് ജോലി രാജിവച്ച് കൂടെ നിൽക്കുകയായിരുന്നു. ഒരാളെയും വീട്ടിലേക്ക് കയറ്റാതെ, ഒരു അച്ഛനെ ഇതിൽ കൂടുതൽ സ്നേഹത്തോടെ പരിചരിക്കാൻ ഒരാൾക്ക് സാധിക്കില്ല. ആശുപത്രിയിൽ അടിയന്തിരമായി പോകേണ്ട ആവശ്യം വന്നപ്പോൾ കുറച്ച് നാൾ അവിടെ അഡ്മിറ്റഡ് ആയിരുന്നു. 98 വയസ്സുണ്ടായിരുന്ന ഒരു വ്യക്തിക്ക് പ്രതിരോധ ശക്തി കുറവായിരിക്കുമല്ലോ. അങ്ങനെ എങ്ങനെയോ വന്നതായിരുന്നു COVID.
ഇതിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുത് ദയവ് ചെയ്ത്.

എ.കെ.ജിയുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും, അദ്ദേഹം എനിക്ക് എഴുതുന്ന കത്തുകളിൽ മൈ ഡിയർ, ഡിയർ, ഉണ്ണി എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്യുകയെന്നും ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞിരുന്നു.
Recommended Video
തിരുവനന്തപുരത്ത് പോകുമ്പോൾ എ.കെ.ജിയോടൊപ്പമാണ് താമസിക്കാറുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജെ.ബി. ജംഗ്ഷന് പരിപാടിയില്‍ കൈതപ്രം ദാമോദരൻ നമ്പൂതിരിയോടൊപ്പം എത്തിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പഴയ അനുഭവങ്ങൾ വളരെ വൈകാരികമായി പങ്കുവെച്ചത്.


Click it and Unblock the Notifications