ദീപികയ്ക്ക് പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍
തുടരെത്തുടരെ ഹിറ്റുകള്‍ ലഭിച്ചതോടെ ബോളിവുഡിലെ ഭാഗ്യതാരമായി മാറിയിരിക്കുകയാണ് ദീപിക പദുകോണ്‍. ചെന്നൈ എക്‌സ്പ്രസ്, രാം ലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ദീപിക കാഴ്ചവച്ചത്. മികച്ച താരമെന്ന് പേരെടുത്തതുകൊണ്ടുതന്നെ ദീപികയ്ക്കിപ്പോള്‍ തിരക്കോടു തിരക്കാണ്. രാപ്പകലില്ലാതെ ഷൂട്ടിങ്ങും മറ്റുമായി ദീപിക ആകെ തിരക്കിലാണ്.
പുത്തന്‍ പ്രൊജക്ടുകള്‍ക്കിടയിലുള്ള ഓട്ടത്തിനിടെ ദീപികയുടെ ആരോഗ്യം മോശമായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ സെറ്റില്‍ വച്ച് ദീപിക തലകറങ്ങിവീഴാന്‍ പോവുകവരെയുണ്ടായത്രേ. മുപ്പത് മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്തതിനെത്തുടര്‍ന്ന് ക്ഷീണിതയായ ദീപിക തളര്‍ന്നുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫറാ ഖാന്റെ പുതിയ ചിത്രത്തിന് വേണ്ടി പതിനാറ് മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലിചെയ്ത ദീപിക അവിടെ നിന്നും നേരെ എത്തിയത് ഒരു പുരസ്‌കാര ദാവനച്ചടങ്ങിലെ ഡാന്‍സ് പരിപാടിയുടെ റിഹേഴ്‌സലിന് വേണ്ടിയായിരുന്നു.
ഫെബ്രുവരി 14ന് വെള്ളിയാഴ്ച വരെ ഇങ്ങനെ തുടര്‍ച്ചയായി ജോലിയാലായിരുന്നുവേ്രത ദീപിക. ഇതിനിടെ തലകറങ്ങിവീഴുന്നതുപോലെ തോന്നിയ ദീപിക അല്‍പസമയം വിശ്രമിച്ച് വീണ്ടും ജോലി തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ത്തും മോശമായ ആരോഗ്യാവസ്ഥയിലാണ് ദീപിക ജോലി തുടര്‍ന്നത്.
തുടര്‍ന്ന് തീരെ അവശയായപ്പോള്‍ ഡോക്ടറെ കണ്ട ദീപികയോട് കുറച്ചുദിവസത്തേയ്ക്ക് പൂര്‍ണമായും വിശ്രമിക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.


Click it and Unblock the Notifications












