രണ്‍വീറിന്റെ ഭാര്യയാണെന്ന കാര്യം മറന്ന് ദീപിക! ഇത്ര പെട്ടെന്ന് മറന്നോ എന്ന് ആരാധകര്‍! വീഡിയോ

By Midhun Raj

ബോളിവുഡ് സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുളള താരസുന്ദരിയാണ് ദീപികാ പദുകോണ്‍. രണ്‍വീര്‍ സിങ്ങുമായുളള പ്രണയവും വിവാഹവുമെല്ലാം ദീപികയുടെതായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. താരജോഡികളുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം രണ്‍വീര്‍ സിങ്ങിന്റെ നായികയായി 83 എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്.

ranveer singh-deepika padukone

അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ തന്റെ റോളുകളെപറ്റിയാണ് അഭിമുഖത്തില്‍ നടി സംസാരിച്ചത്. ഞാനൊരു മകളാണ്, സഹോദരിയാണ്, നടിയാണ്. അടുത്ത റോള്‍ ഓര്‍ത്തെടുക്കാനുളള ഒരു ഇടവേളയായിരുന്നു പിന്നെ, തുടര്‍ന്ന് അവതാരിക തന്നെ ദീപികയുടെ ലേറ്റസ്റ്റ് റോളിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു.

അവതാരിക പറഞ്ഞത് കേട്ട് ഞാനൊരു ഭാര്യയാണ്, ഓഹ് ഗോഡ് ഞാന്‍ മറന്നു എന്നായിരുന്നു ദീപികയുടെ പ്രതികരണം. ദീപികയുടെ പുതിയ വീഡിയോ ഫാന്‍സ് ഗ്രൂപ്പുകളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴും രണ്‍വീറീന്റെ കാമുകിയാണ് എന്നാണ് ദീപിക ചിന്തിക്കുന്നത് എന്ന് ആരാധകരില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ഇത്ര പെട്ടെന്ന് മറന്നുപോയോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X