'ദീപികയെ പുറത്താക്കിയതാണ്, മയത്തിൽ പറഞ്ഞു', പകരം ആരെന്ന ചോദ്യം; കല്യാണിയെ നിർദ്ദേശിച്ച് ആരാധകർ

കൽ‌ക്കി 2898 എഡി എന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തിൽ നിന്നും ന‌ടി ദീപിക പദുകോൺ പുറത്ത്. ചിത്രത്തിന്റെ നിർമാതാക്കളായ വെെജയന്തി മൂവീസാണ് ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചത്. ദിപീകയെ പരോക്ഷമായി വിമർശിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നതാണ് ഇവരുടെ ഔദ്യോ​ഗിക പ്രസ്താവന. "കൽ‌ക്കി 2898 എഡിയുടെ വരാനിരിക്കുന്ന തു‌ടർഭാ​ഗത്തിന്റെ ഭാ​ഗമാകാൻ ​ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നു"

"ശ്രദ്ധാപൂർവമുള്ള ആലോചനകൾക്ക് ശേഷം ഞങ്ങൾ രണ്ട് വഴിക്ക് നീങ്ങാൻ തീരുമാനിച്ചു. ദീർഘകാല പങ്കാളിത്തത്തിലൂടെ ആദ്യ ചിത്രം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് ഒരു പാർടണർഷിപ്പ് കണ്ടെത്താൻ പറ്റുന്നില്ല. കൽക്കി 2898 പോലൊരു സിനിമ പ്രതിബന്ധതയും അതിലേറെയും അർഹിക്കുന്നു. ഭാവിയിലെ വർക്കുകൾക്ക് അവർക്ക് ആശംസകൾ അറിയിക്കുന്നു" എന്നാണ് വെെജയന്തി മൂവീസിന്റെ പ്രസ്താവനയിങ്ങനെ.

Deepika Padukone

ദീപിക ചിത്രത്തോ‌ട് പ്രതിബന്ധത കാണിച്ചില്ലേ എന്ന ചോദ്യമാണിപ്പോൾ വരുന്നത്. പ്രസ്താവനയിൽ ദീപികയ്ക്കെതിരെ ഒളിയമ്പുണ്ടെന്നും മയത്തിൽ പറഞ്ഞെങ്കിലും നടിയെ പ്രൊജക്ടിൽ നിന്നും പുറത്താക്കിയതാണെന്ന പ്രതീതിയുണ്ടാക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്. ദീപിക ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമ്മയായ ശേഷം ദീപിക നായികാ സ്ഥാനത്ത് നിന്നും മാറുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ സന്ദീപ് റെഡ്ഡി വാം​ഗയുടെ സ്പിരിറ്റ് എന്ന സിനിമയിൽ നിന്നും ദീപിക ഒഴിവായി. സംവിധായകനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണിതിന് കാരണമെന്ന് വ്യക്തമായിരുന്നു. ദീപികയ്ക്കെതിരെ പരോക്ഷമായ ചില സോഷ്യൽ മീഡിയ പോസ്റ്റുകളും സന്ദീപ് വാം​ഗ പുറത്ത് വിട്ടു.

റിപ്പോർട്ടുകൾ പ്രകാരം ദീപിക മുന്നോട്ട് വെച്ച നിബന്ധനകൾ അം​ഗീകരിക്കാൻ സ്പിരിറ്റിന്റെ മേക്കേർസ് തയ്യാറായിരുന്നില്ല. 8 മണിക്കൂർ മാത്രമേ ജോലി ചെയ്യൂ, തെലുങ്ക് ഭാഷയിൽ ‍ഡയലോ​ഗ് പറയില്ല, സിനിമയുടെ ലാഭ വിഹിതം വേണം തുടങ്ങിയ നിബന്ധനകളാണ് ദീപിക മുന്നോട്ട് വെച്ചത്. എന്നാൽ ഈ നിബന്ധനകൾ അം​ഗീകരിക്കാൻ മേക്കേർസ് തയ്യാറായില്ല. സന്ദീപ് റെഡ്ഡി വാം​ഗയുമായി തെറ്റിപ്പിരിഞ്ഞ് ദീപിക സ്പരിറ്റിൽ നിന്നും പുറത്ത് വന്നു.

Deepika Padukone

ഇതിന് പിന്നാലെയാണ് കൽക്കി 2898 എഡിയുടെ അടുത്ത ഭാ​ഗത്തിൽ നിന്നും നടി മാറുന്നത്. രണ്ടും ടോളിവുഡിൽ നിന്നും വരുന്ന പാൻ ഇന്ത്യൻ പ്രൊജക്ടുകളാണ്. വലിയ സിനിമകളാണ് ദീപികയുടെ കയ്യിൽ നിന്നും പോയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരറാണിയാണ് ദീപിക. അമ്മയായ ശേഷം സിനിമകളേക്കാൾ പ്രാധാന്യം ദീപിക തന്റെ വ്യക്തി ജീവിതത്തിലേക്ക് നൽകുന്നു എന്നാണ് സംസാരങ്ങൾ.

താരറാണിപ്പട്ടം ദീപികയിൽ നിന്നും പോകുന്നോ എന്ന ചോദ്യങ്ങളും വരുന്നുണ്ട്. കൽക്കിയുടെ രണ്ടാം ഭാ​ഗത്തിൽ ആര് നായികയാകണമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. നിലവിൽ ലോകയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിയിരിക്കുന്ന കല്യാണി പ്രിയദർശനെ നായികയാക്കണമെന്ന് ആരാധകർ പറയുന്നു. അതേസമയം ദീപികയ്ക്ക് പകരക്കാരിയായി വരാൻ അത്രത്തോളം താരമൂല്യമുള്ള മറ്റാെരാൾ വരേണ്ടതുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. നയൻതാര, പ്രിയങ്ക ചോപ്ര തുടങ്ങി മേക്കേർസിന് മുന്നിൽ നിരവധി ഓപ്ഷനുകൾ ഇക്കാര്യത്തിലുണ്ട്.

ബോളിവുഡിലെ താരമായ ദീപിക തെലുങ്കിൽ ചെയ്ത ആദ്യ സിനിമയാണ് കൽക്കി 2898 എഡി. മികച്ച വിജയമായിരുന്നു ചിത്രം. ഇനി ദീപികയുടെ കരിയർ എങ്ങനെയായിരിക്കും മുന്നോട്ട് പോകുകയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. കരിയറിൽ ഏറെക്കാലമായി മുൻനിരയിൽ‌ തുടരുന്ന ദീപിക ഇനി തന്റെ സ്ഥാനത്ത് നിന്ന് പിന്നോ‌ട്ട് പോകുമോ എന്ന ചോദ്യവുമുണ്ട്. നടൻ രൺവീർ സിം​ഗാണ് ദീപികയുടെ ഭർത്താവ്.

More from Filmibeat

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X