ദീപികയുടെയും പ്രഭാസിന്റെയും പ്രതിഫല തുക കേട്ട് അമ്പരന്ന് ആരാധകര്‍! ബിഗ് ബഡ്ജറ്റ് ചിത്രം ഉടന്‍
തെലുങ്ക് സൂപ്പര്‍താരം പ്രഭാസും ദീപികാ പദുകോണും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ മഹാനടി എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയ നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാഹുബലി സീരിസിലൂടെ ശ്രദ്ധേയനായ പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്.

വൈജയന്തി മൂവിസിന്റെ അമ്പതാം വാര്‍ഷികം തികയുന്ന 2022ല്‍ ആയിരിക്കും പ്രഭാസ് 21 തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതേസമയം തെലുങ്കിലെ കന്നി ചിത്രത്തിനായി ദീപിക വാങ്ങുന്ന പ്രതിഫലത്തെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പ്രഭാസ് ചിത്രത്തിനായി 20 കോടി രൂപയാണ് ദീപികാ പദുകോണ്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്.
Recommended Video
അതേസമയം ദീപികയേക്കാള്‍ ഇരട്ടി പ്രതിഫലമാണ് പ്രഭാസ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെലുങ്ക് സൂപ്പര്‍താരം 50 കോടി രൂപയാണ് തന്റെ പുതിയ ചിത്രത്തിനായി വാങ്ങുന്നത്. പ്രഭാസിനൊപ്പം വലിയ പ്രാധാന്യമുളള റോളിലാണ് ദീപികയും ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ എത്തുന്നത്. അടുത്തിടെയായി പുരുഷ താരങ്ങള്‍ വാങ്ങുന്നത്ര പ്രതിഫലം ദീപികയും വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ എറ്റവും വലിയ പ്രതിഫലം വാങ്ങിയ നടി എന്ന ഖ്യാതി ഈ പ്രോജക്ടിലൂടെ ദീപികാ പദുകോണിനെ തേടിയെത്തും.
300കോടിയിലധികം ചെലവഴിച്ചാണ് വൈജയന്ത്രി ക്രിയേഷന്‍സ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറിന് പോസ്റ്റ് പ്രൊഡക്ഷന്‍ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് നിര്‍മാതാവ് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. തെലുങ്കിന് പുറമേ തമിഴ്,മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ചിത്രമെത്തും.
സാഹോ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് പ്രഭാസിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. സാഹോയ്ക്ക് പിന്നാലെ രാധേ ശ്യാം എന്ന റൊമാന്റിക്ക് ചിത്രവും പ്രഭാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പൂജാ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ സൂപ്പര്‍ താരത്തിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.


Click it and Unblock the Notifications