»   » ആ സമയത്ത് രണ്‍ബീറായിരുന്നു തന്നെ രക്ഷിച്ചിരുന്നത്! മനസുതുറന്ന് ദീപിക: കാണാം

ആ സമയത്ത് രണ്‍ബീറായിരുന്നു തന്നെ രക്ഷിച്ചിരുന്നത്! മനസുതുറന്ന് ദീപിക: കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരസുന്ദരിമാരിലൊരാളാണ് ദീപികാ പദുക്കോണ്‍. നിരവധി സുപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ ഇഷ്ടനായികയായി മാറാന്‍ ദീപികയ്ക്ക് സാധിച്ചിട്ടുണ്ട്. 2007ല്‍ ഷാരൂഖ് ഖാന്റെ നായികയായി ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ഇരട്ട കഥാപാത്രമായാണ് ദീപിക എത്തിയിരുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ദീപിക നടത്തിയിരുന്നത്. ഓം ശാന്തി ഓം എന്ന ചിത്രത്തിന്റെ വിജയമാണ് ദീപികയെ ബോളിവുഡില്‍ തിരക്കുളള നായികയായി മാറ്റിയിരുന്നത്.

മകന്റെ നാലാം പിറന്നാള്‍ ഗംഭീരമാക്കി അല്ലു അര്‍ജുനും സ്‌നേഹയും: കാണാം

ഈ ചിത്രത്തിനു ശേഷം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ ദീപികയ്ക്ക് സാധിച്ചിരുന്നു. 2010ല്‍ അക്ഷയ്കുമാറിന്റെ നായികയായി അഭിനയിച്ച ഹൗസ്ഫുള്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്ന ചിത്രമായിരുന്നു. സാജിദ് ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് പുറത്തിറങ്ങിയിരുന്നത്. 2013ല്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗോലിയോം കീ രാം ലീല രാസ് ലീല എന്ന ചിത്രമായിരുന്നു ദീപികയുടെ കരിയറില്‍ എറെ വഴിത്തിരിവായിരുന്ന ചിത്രം.

deepika padukone

ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന്റെ ജോഡിയായി ശ്രദ്ധേയ പ്രകടനമായിരുന്നു ദീപിക നടത്തിയിരുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ തന്നെ ചിത്രങ്ങളായ ബജ്രാവോ മസ്താനിയിലും പദ്മാവതിലും ചരിത്ര കഥാപാത്രമായിട്ടുളള ദീപികയുടെ പ്രകടനം സിനിമാ പ്രേമികള്‍ ഏറെ പ്രശംസിച്ചിരുന്നു. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പദ്മാവത് എന്ന ചിത്രം പുറത്തിറങ്ങിയിരുന്നുത്. ബോളിവുഡില്‍ ഇപ്പോള്‍ താരമൂല്ല്യം കൂടുതലുളള താരം കൂടിയാണ് ദീപിക.

deepika padukone

അടുത്തിടെ തന്റെ കരിയറില്‍ സംഭവിച്ച ഒരു പ്രധാനപ്പെട്ട കാര്യത്തെപ്പറ്റി ദീപിക മാധ്യമങ്ങളോട് മനസു തുറന്നിരുന്നു.ദീപികയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ ഹേ ജവാനി ഹേ ദീവാനി എന്ന ചിത്രം വരുന്നതിനു മുന്‍പ് സംഭവിച്ച കാര്യമാണ് ദീപിക വെളിപ്പെടുത്തിയത്.രണ്‍ബീറിനൊപ്പമുളള ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ തന്നെ കാസ്റ്റ് ചെയ്തിരുന്നതായി ദീപിക പറയുന്നു.

deepika padukone

എന്നാല്‍ പിന്നീട് ഒരു വിശദീകരണവും നല്‍കാതെ ആ ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കി. തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ ഒരു സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ദീപിക പറഞ്ഞു. എന്നാല്‍ ഹേ ജവാനി ഹേ ദീവാനി എന്ന രണ്‍ബീറിനൊപ്പമുളള ചിത്രത്തിന്റെ വിജയം തന്നെ ഒഴിവാക്കിയതിലുളള വിഷമം മറക്കാന്‍ സഹായിച്ചിരുന്നുവെന്നും ദീപിക പറഞ്ഞു.

ഇരട്ടക്കുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് നടി സാന്ദ്ര തോമസ്:കാണാം

പുതിയ ഫോട്ടോ ഷൂട്ടില്‍ തിളങ്ങി ഐശ്വര്യ റായ്; ചിത്രങ്ങള്‍ വൈറല്‍! കാണാം

English summary
deepika padukone says about ranbeer kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X