ദീപാവലി ആഘോഷങ്ങള്‍ തീര്‍ന്നില്ലെന്ന് ദീപിക! ബാല്യകാല ചിത്രങ്ങള്‍ പങ്കുവെച്ച് നടി
നടി ദീപികാ പദുകോണ്‍ പങ്കുവെച്ച ബാല്യാല ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ദീപാവലിക്ക് ശേഷമുളള ആഘോഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ബോളിവുഡ് താരസുന്ദരി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവിധ പോസുകളില്‍ കിടന്നുറങ്ങുന്ന കുഞ്ഞ് ദീപികയാണ് ചിത്രങ്ങളിലുളളത്. ദീപികയുടെ പോസ്റ്റിന് പിന്നാലെ മാറ്റൊരു കാര്യം തിരക്കി ആരാധകര്‍ എത്തിയിരുന്നു.

ആരാധകരില്‍ അധികപേരുടെയും സംശയം ദീപികയും രണ്‍വീറും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണോ എന്നതാണ്. ഗുഡ് ന്യൂസ് ഉണ്ടോ എന്നൊക്കെ പലരും നടിയുടെ പോസ്റ്റിന് താഴെയായി കുറിച്ചിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പുതിയ സിനിമകളുമായി ബന്ധപ്പെട്ട തിരിക്കുകളിലാണ് താരജോഡികള്‍ ഉളളത്.
ചപ്പക്ക്, 83 തുടങ്ങി രണ്ട് ചിത്രങ്ങളാണ് വിവാഹ ശേഷം ദീപിക പദുകോണിന്റെതായി വരുന്നത്. ചപ്പക്കില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ റോളിലാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ചപ്പക്കിന് പുറമെ രണ്‍വീര്‍ സിങ്ങിന്റെ നായികയായി 83യിലും നടി അഭിനയിക്കുന്നു. കപില്‍ ദേവിന്റെ ജീവിതവും 1983ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പും ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുക്കുന്നത്.


Click it and Unblock the Notifications