ദീപിക പദുകോണ്‍ രജനീകാന്തിനെ തല്ലി!
മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണ്‍ സ്റ്റൈല്‍ മന്നന്‍ രജനീ കാന്തിനെ തല്ലി! യഥാര്‍ത്ഥ ജീവിതത്തിലാണെന്ന് കരുതരുതേ. കൊച്ചടിയാന്‍ എന്ന ചിത്രത്തിലെ ചില സംഘട്ടന രംഗങ്ങളിലാണ് രജനിയും ദീപികയും ഏറ്റുമുട്ടിയത്.
സംഘട്ടന രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിയ്ക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ദീപിക പദുകോണ്‍. ചിത്രത്തില്‍ ആയോധകലകളാണ് സംഘട്ടന രംഗങ്ങള്‍ക്കായി ദീപിക ചെയ്തത്. കഥാപാത്രങ്ങളോട് വളരെയധികം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന നായികയെന്നാണ് ദീപികയെ ബോളിവുഡില്‍ വിശേഷിപ്പിയ്ക്കുന്നത്. ഒരു പക്ഷേ ഈ അര്‍പ്പണ ബോധം തന്നെയാവാം ദീപികയെ ബോളിവുഡിലെ തിരക്കേറിയ നായികയാക്കിയത്.

അജയ്യനായ രജനിയുടെ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ മാറ്റ് കൂട്ടുമെന്നാണ് രജനിയുടെ മകളും ചിത്രത്തിന്റെ സംവിധായികയുമായ സൗന്ദര്യ ആര്‍ അശ്വിന്‍ അവകാശപ്പെടുന്നത്. സംഘട്ടന രംഗ ചിത്രീകരിയ്ക്കുന്നത് വളരെയധികം അതിശയിപ്പിയ്ക്കുന്നതായിരുന്നെന്നും ഐശ്വര്യ.


Click it and Unblock the Notifications











