ഇറ്റലിയിലെ ആഘോഷം കഴിഞ്ഞു!! ഇനി ഇന്ത്യയിൽ, സൽക്കാരത്തിനായി ദീപ് വീർ ബെംഗളൂരുവിൽ, ചിത്രങ്ങൾ കാണാം
മുംബൈയ് എയര്‍പോര്‍ട്ടില്‍ താരങ്ങളെ തേടി മാധ്യമങ്ങളുണ്ടായിരുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ദീപികയുടേയും രൺവീറിന്റേയും. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ദീപ് വീർ ഒന്നായത് സാധരാണ താര വിവാഹം ആരാധകരുടെ ഇടയിൽ സങ്കടം സൃഷ്ടിക്കാറുണ്ട്. എന്നാൽ ആരാധകർ ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരു താര വിവാഹമായിരുന്നു ഇവരുടേത്.
ഇവരുടെ വിവാഹവും പ്രണയവും കേവലം ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ മാത്രം ഒതുങ്ങി പോകുമോ എന്നുളള ഭയം പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. വിവാഹത്തിനെ കുറിച്ചുള്ള താരങ്ങളുടെ മനോഭാവമായിരുന്നു ഇതിനു കാരണം. എന്നാൽ എല്ലാവരേയും ആവേശത്തിലാഴ്ത്തി കൊണ്ടായിരുന്നു താര വിവാഹം. പുതുമോടി മാറുന്നതിനു മുന്‍പ് വിവാഹ സല്‍ക്കാരത്തിനായി താരങ്ങള്‍ ബൊംഗ്ലൂരുവില്‍ത്തിയിരിക്കുകയാണ്. കൂടാതെ മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരു വിഷ്വല്‍ ട്രീറ്റും താരദമ്പതിമാര്‍ നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവിലെ റിസപ്ക്ഷന്‍
വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കൾക്കുമായി രണ്ട് സല്‍ക്കാര ചടങ്ങുകളാണ് താരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബെംഗ്ലളൂരുവിലും മുംബൈയിലുമാണ് സല്‍ക്കാരാഘോഷങ്ങള്‍. നവംബര്‍ 21 നാണ് ദീപികയുടെ സ്വദേശമായ ബെംഗ്ലൂരുവില്‍ സല്‍ക്കാരം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി താരങ്ങള്‍ ബെംഗ്ലൂരുവിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു മുംബൈയില്‍ നിന്ന് പുറപ്പെട്ടത്

മാച്ചിങ് വേഷം
ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ എയര്‍ പോര്‍ട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുളള പൈജാമയായിരുന്നു ദീപിക ധരിച്ചിരുന്നത്. തൂവെള്ള നിറത്തിലുളള കുര്‍ത്തയ്ക്ക് മുകളില്‍ പൂക്കള്‍ പ്രിന്റ് ചെയ്തിട്ടുള്ള കോട്ടുമായിരുന്നു രണ്‍വീറിന്റെ വേഷം. ഒരു നവവധുവിന്റെ ലുക്കില്‍ തന്നെയായിരുന്നു ദീപിക കഴുത്തില്‍ തമംഗല്‍സൂത്രും കൈകളില്‍ വിവാഹ വളകളും ഉണ്ടായിരുന്നു. കൂടാതെ വിവാഹത്തിനായി ഇട്ട മെഹന്തി താരത്തിന്റെ കൈകളിലുണ്ടായിരുന്നു.

ഫോട്ടോ ഷൂട്ട്
മുംബൈയ് എയര്‍പോര്‍ട്ടില്‍ താരങ്ങളെ തേടി മാധ്യമങ്ങളുണ്ടായിരുന്നു. ഇവര്‍ക്ക് പ്രത്യേകം ഫോട്ടോ ഷൂട്ടും അനുവദിച്ചിരുന്നു. ഇറ്റലിയിലെ താര വിവാഹത്തിന് മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനമില്ലായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. ഇത് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമായിരുന്നു. എന്നാല്‍ വിവാഹത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഇവര്‍ ആരാധകരെ അഭിസംബോധന ചെയ്യാനും മാധ്യമങ്ങള്‍ക്ക് ഫോട്ടോ ഷൂട്ടും അനുവദിച്ചിരുന്നു. മുംബൈ എയര്‍പോര്‍ട്ടിലും മാധ്യമങ്ങള്‍ക്ക് ഫോട്ടാ ഷൂട്ട് അനുവദിച്ചിരുന്നു.

വിവാഹ സൽക്കാരം
സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വൻ സൽക്കാരമാണ് താരദമ്പതിമാർ ഒരുക്കിയിട്ടുള്ളത്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി താരങ്ങൾ ഇറ്റലിയിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ഫറഖാനും സഞ്ജയ് ലീല ബൻസാലിയേയും നേരിട്ടെത്തി വിവാഹ സൽക്കാരത്തിന് ക്ഷണിച്ചിരുന്നു.


Click it and Unblock the Notifications