»   » ബിക്കിനി; കത്രീനയ്ക്ക് ദീപികയുടെ ഉപദേശം

ബിക്കിനി; കത്രീനയ്ക്ക് ദീപികയുടെ ഉപദേശം

Posted By:
Subscribe to Filmibeat Malayalam

ബിക്കിനിയാട്ടാല്‍ ആളുകാണും, പിന്നെ കരഞ്ഞിട്ട് കാര്യമില്ല. ബിക്കിനിപ്പടങ്ങള്‍ പ്രസിദ്ധീകരിച്ച പത്രക്കാര്‍ക്കെതിരെ പൊട്ടിത്തെറിച്ച ഗ്ലാമര്‍ ഗേള്‍ കത്രീന കൈഫിന് ദീപിക പദുക്കോണിന്റെ വക ഉപദേശമാണിത്. ഇത്തരം വാര്‍ത്തകളോട് കുറച്ചുകൂടി സംയമനം കാണിക്കണമെന്നാണ് ബോളിവുഡിലെ സഹതാരത്തിന് ദീപിക നല്‍കുന്ന ഉപദേശം.

താരങ്ങളാകുമ്പോള്‍ ആളുകള്‍ ഫോട്ടോ എടുത്തു എന്നൊക്കെ വരും. അത് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യും. അതിലൊന്നും വിഷമിക്കാനില്ല. എല്ലാം അതിന്റേതായ സ്പിരിറ്റില്‍ എടുക്കണം. - ഇങ്ങനെ പോകുന്നു ദീപികയുടെ വകയായി ഉപദേശങ്ങള്‍.

deepika-katrina

ഇങ്ങനെയൊക്കെ സംഭവിച്ചതിന് ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊതുജീവിതം നയിക്കുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. തന്റെ മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കൂടി ഉള്‍പ്പെട്ട ചിത്രങ്ങളെക്കുറിച്ചായിരുന്നു ദീപികയുടെ പ്രതികരണം.

ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക പദുക്കോണ്‍ കത്രീനയോട് കുറച്ചുകൂടി സംയമം പാലിക്കാന്‍ ആവശ്യപ്പെട്ടത്. ബിക്കിനി ചിത്രങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് അസ്വസ്ഥയായ കത്രീന മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് തുറന്ന കത്ത് എഴുതിയിരുന്നു.

അവധിക്കാലം ആഘോഷിക്കാനായി സ്‌പെയിനിലെത്തിയ കത്രീന കൈഫും രണ്‍ബീര്‍ കപൂറും അര്‍ദ്ധനഗ്നരായി കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചത്. കത്രീന കൈഫിന്റെ ബിക്കിനിച്ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വന്‍ ഹിറ്റായിരുന്നു.

English summary
Katrina Kaif should have taken bikini pics in right spirit, said Deepika Padukone

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam