ദീപ്തി സതി കാത്തിരിക്കുകയാണ്
ആദ്യമായ അഭിനയിച്ച ചിത്രം തിയേറ്ററുകളിലെത്തുന്നതിനു മുമ്പേ ദീപ്തി സതി താരമായി. 'ലാല്‍ ജോസിന്റെ നീന' എന്നാണ് ദീപ്തി സതിയെ ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ വിളിയ്ക്കുന്നത്.
നീന എന്ന ചിത്രത്തിന്റെ പോസ്റ്ററിലെയും ടീസറിലെയും ട്രെയിലെറെയും മുഖ്യ ആകര്‍ഷണം ബോയിക്കട്ട് മുടിയും മെലിഞ്ഞ് നീണ്ട ശരീരവുമുള്ള, തലതെറിച്ച് നടക്കുന്ന നീന തന്നെയാണ്. ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതിനപ്പുറം നല്‍കിയ നായികയാണ് ദീപ്തിയെന്നാണ് ലാല്‍ജോസ് പോലും പറഞ്ഞിരിയ്ക്കുന്നത്.
അപ്പോള്‍ സ്വാഭാവികമായും നീനയ്ക്ക് മലയാളത്തില്‍ ഇനിയും ഒത്തിരി ചത്രങ്ങളുടെ അവസരങ്ങള്‍ വന്നിരിയ്ക്കാം. ഏതെങ്കിലും പുതിയ ചിത്രത്തില്‍ കരാറൊപ്പുവച്ചോ എന്ന് ദീപ്തി സതിയോട് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി പറഞ്ഞു, ഞാന്‍ നീനയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.
നീന റിലീസ് ആയതിന് ശേഷം മാത്രമേ പുതിയ ഒരു ചിത്രത്തില്‍ കരാറൊപ്പിടൂ എന്ന് മുന്‍ മിസ് കേരള കൂടെയായ ദീപ്തി സതി വ്യക്തമാക്കി. പ്രേക്ഷകര്‍ എങ്ങിനെ ചിത്രത്തെയും എന്നെയും സ്വീകരിക്കുന്നു എന്നറിയണം. അങ്ങനെ പ്രേക്ഷകരുടെ അഭിപ്രായം അറിഞ്ഞ ശേഷം അടുത്ത ചിത്രം ഏറ്റെടുക്കും- ദീപ്തി സതി പറയുന്നു.

ദീപ്തി സതി കാത്തിരിക്കുകയാണ്
കാവ്യ മാധവന്‍, സംവൃതാ സുനില്‍, ആന്‍ അഗസ്റ്റിന്‍ അങ്ങനെ ലാല്‍ ജോസ് മലയാള സിനിമയിക്ക് പരിചയപ്പെടുത്തിയ പുതുമുഖ നായികമാരുടെ നിരയില്‍ ഏറ്റവും ഒടുവിലാണ് നീനയിലെ ദീപ്തി സതി

ദീപ്തി സതി കാത്തിരിക്കുകയാണ്
മുംബൈ സ്വദേശിയാണ് ദീപ്തി സതി. എന്നാല്‍ പാതി മലയാളിയുമാണ്. ദീപ്തിയുടെ അച്ഛന്‍ ഉത്തരേന്ത്യ സ്വദേശിയും അമ്മ എറണാകുളം കാരിയുമാണ്.

ദീപ്തി സതി കാത്തിരിക്കുകയാണ്
ഏറെ കാലത്തെ അന്വേഷണത്തിനൊടുവിലാണ് നീനയായി ദീപ്തി സതിയെ കണ്ടെത്തിയത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ റെജി ഭാസ്‌കറാണ് ദീപ്തിയെ ലാല്‍ജോസിന് പരിചയപ്പെടുത്തിയത്.

ദീപ്തി സതി കാത്തിരിക്കുകയാണ്
ആദ്യം ചിത്രത്തിലെ നീനയായി പരിഗണിച്ചത് ആന്‍ഡ്രിയ ജെര്‍മിയയെ ആണ്. എന്നാല്‍ ആന്‍ഡ്രിയ മുടി മുറിയ്ക്കാന്‍ തയ്യാറാവാത്തതു കാരണം മറ്റൊരു നടിയെ തേടുകയായിരുന്നു. അങ്ങനെയാണ് ദീപ്തിയെ കണ്ടെത്തിയത്

ദീപ്തി സതി കാത്തിരിക്കുകയാണ്
മോഡലിംഗ് രംഗത്ത് സജീവമാകാന്‍ ആഗ്രഹിക്കുന്ന ദീപ്തി അനുപംഖേറിന്റെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥിനിയാണ്.

ദീപ്തി സതി കാത്തിരിക്കുകയാണ്
മുന്‍ മിസ് കേരളയുമാണ് ദീപ്തി

ദീപ്തി സതി കാത്തിരിക്കുകയാണ്
രണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളായിട്ടാണ് ദീപ്തിയെത്തുന്നത്. വളരെ ശക്തവും ബോള്‍ഡുമായ കഥാപാത്രമാണ് നീന

ദീപ്തി സതി കാത്തിരിക്കുകയാണ്
'ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ കൊണ്ടുവന്നയാളാണ് ഞാന്‍. മിക്കവരും നല്ല പ്രകടനം തന്നെ ആദ്യ സിനിമയില്‍ കാഴ്ചവച്ചു. പക്ഷെ, ഞാന്‍ എന്ത് പ്രതീക്ഷിച്ചുവോ അതിന് അപ്പുറം നല്‍കിയത് ദീപ്തി സതി മാത്രമാണ്. അതാണ് ദീപ്തിയെ വ്യത്യസ്തമാക്കുന്നതും.'

ദീപ്തി സതി കാത്തിരിക്കുകയാണ്
മദ്യപിക്കുകയും ബൈക്കോടിയ്ക്കുകയുമൊക്കെ ചെയ്യുന്ന കഥാപാത്രമാണ് നീന. എന്നാല്‍ താന്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ദീപ്തി സതി വ്യക്തമാക്കിയിരുന്നു.

ദീപ്തി സതി കാത്തിരിക്കുകയാണ്
നീനയുടെ റിലീസിന് ശേഷം, പ്രേക്ഷകാഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ താന്‍ പുതിയ ചിത്രം ഏറ്റെടുക്കുകയുള്ളൂ എന്നാണ് ദീപ്തി സതി പറയുന്നത്. ആദ്യ പ്രേക്ഷകാഭിപ്രായം അറിയണം.


Click it and Unblock the Notifications